ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് നൽകി; മറുപടിയുമായി വിഎസ് രംഗത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി 31 അഴിമതിക്കേസുകൾ നേരിടുകയാണെന്ന് ആരോപണമുന്നയിച്ച പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ ഉമ്മൻ ചാണ്ടി ഒരു ലക്ഷം രൂപ...

ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് നൽകി; മറുപടിയുമായി വിഎസ് രംഗത്ത്

vs

തിരുവനന്തപുരം: മുഖ്യമന്ത്രി 31 അഴിമതിക്കേസുകൾ നേരിടുകയാണെന്ന് ആരോപണമുന്നയിച്ച പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ ഉമ്മൻ ചാണ്ടി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതിയില്‍ മാനനഷ്‌ടക്കേസ് ഫയൽ ചെയ്തു.

ആരോപണങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യമന്ത്രി  പരാതി നൽകി. ഉമ്മൻ ചാണ്ടിയുടെ പരാതി കപടമനഃസാക്ഷിയെ സംരക്ഷിക്കാനാണെന്നായിരുന്നു ഇതേ കുറിച്ച് വിഎസിന്റെ പ്രതികരണം.


ഏത് ഹീനമാർഗത്തിലൂടെയും അധികാരത്തിലെത്തുകയാണ് വിഎസിന്‍റെ ലക്ഷ്യമെന്നു ഉമ്മന്‍ ചാണ്ടി ഹര്‍ജിയില്‍ ആരോപിക്കുമ്പോള്‍ ഉമ്മൻ ചാണ്ടിയുടെ പരാതി കപടമനഃസാക്ഷിയെ സംരക്ഷിക്കാനാണെന്ന് വിഎസ് തിരിച്ചടിക്കുന്നു.

തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിൽ നിന്നും അവയിൽ അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ഉമ്മൻ ചാണ്ടി നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.

"ആരോപണങ്ങളെ നേരിടാനാകാതെ കോടതിയെ സമീപിച്ചത് പരിഹസ്യമാണ്. തന്റെ നാവ് ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മൻ ചാണ്ടി വിഡ്ഢികളുടെ സ്വർഗത്തിലാണ്" വിഎസ് വ്യക്തമാക്കി.

കണ്ണൂരിലെ ധർമടത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ഉമ്മൻചാണ്ടി സർക്കാരിനെ വിഎസ് രൂക്ഷമായി വിമർശിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ 136 കേസുകൾ സുപ്രീം കോടതിയിൽ ഉൾപ്പെടെ ഉണ്ടെന്നാണ് വിഎസ് ആരോപിച്ചത്. മന്ത്രിമാരും അവർക്കെതിരെയുള്ള കേസുകളുടെ എണ്ണവും പറഞ്ഞായിരുന്നു വിഎസിന്റെ പ്രസംഗം.

Read More >>