"ആരോപണങ്ങൾ കേൾക്കാതിരിക്കുമ്പോഴാണ് ഇപ്പോള്‍ വിഷമം"; വിഎസ്സിനെ പരിഹസിച്ച് ഉമ്മന്‍ ചാണ്ടി

ഇരവിപുരം: ഇരവിപുരത്തെ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ച മുഖ്യമന്ത്രി പ്രതിപക്ഷനേതാവ് വിഎസ്അച്ചുതാനന്ദന്‍ കഴിഞ്ഞ ദിവസം നടത്തിയ...

"ആരോപണങ്ങൾ കേൾക്കാതിരിക്കുമ്പോഴാണ് ഇപ്പോള്‍ വിഷമം"; വിഎസ്സിനെ പരിഹസിച്ച് ഉമ്മന്‍ ചാണ്ടി

oomman chandi

ഇരവിപുരം: ഇരവിപുരത്തെ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ച മുഖ്യമന്ത്രി പ്രതിപക്ഷനേതാവ് വിഎസ്അച്ചുതാനന്ദന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയാതോട് കൂടി കേരളത്തിലെ തിരഞ്ഞെടുപ്പ് ചൂട് വീണ്ടും  കനത്ത് തുടങ്ങി.

താന്‍ മത്സരിക്കരുത്  മത്സരിക്കരുത് എന്ന്  വിഎസ് തുടര്‍ച്ചയായി ആവശ്യപ്പെടുന്നതിന്റെ കാരണം മനസിലാക്കുന്നില്ലയെന്ന്‍ പറഞ്ഞ മുഖ്യമന്ത്രി  താന്‍ അഴിമതിക്കാരന്‍ ആണെങ്കില്‍ ജനം തന്നെ തോല്‍പ്പിക്കുമെന്നും വിലയിരുത്തി.


പത്തനാപുരത്തെ ഇപ്പോഴത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പണ്ട് വിഎസ്സിനെ പറ്റി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിഎസ് ഓര്‍ക്കുന്നത് നന്നാവുമെന്ന് ഓര്‍മിപ്പിച്ച മുഖ്യമന്ത്രി ചവറയിലെയും പത്തനാപുരത്തെയും എൽഡിഎഫ് സ്ഥാനാർഥികളെപറ്റി വിഎസിന്റെ അഭിപ്രായം എന്താണ് എന്നുംചോദിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ഏറ്റവും അധികം ആരോപണങ്ങള്‍ കേട്ട മുഖ്യമന്ത്രിയാണ് താനെന്നും ഈ ആരോപണങ്ങള്‍ ഒക്കെ തനിക്ക് ശക്തി പകര്‍ന്നിട്ടെയുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  ആദ്യമൊക്കെ ആരോപണങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നുവെന്നും ആരോപണങ്ങൾ കേൾക്കാതിരിക്കുമ്പോഴാണ് ഇപ്പോൾ വിഷമമുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.