ദീപശിഖ തെളിഞ്ഞു; ഒളിമ്പിക്‌സിന്‌ ഇനി 105 ദിവസം

ഏഥന്‍സ്‌: ഏഥന്‍സില്‍ ഒളിമ്പിക്‌ ദീപശിഖ തെളിഞ്ഞു.  ഇന്നലെ നടന്ന പ്രൗഡിയും പാരമ്പര്യവും വിളിച്ചോതിയ ചടങ്ങിയില്‍ ഗ്രീക്ക്‌ നടി കാതറീന ലെഹു ജ്വലിപ്പിച്ച...

ദീപശിഖ തെളിഞ്ഞു; ഒളിമ്പിക്‌സിന്‌ ഇനി 105 ദിവസം

olympics-2016

ഏഥന്‍സ്‌: ഏഥന്‍സില്‍ ഒളിമ്പിക്‌ ദീപശിഖ തെളിഞ്ഞു.  ഇന്നലെ നടന്ന പ്രൗഡിയും പാരമ്പര്യവും വിളിച്ചോതിയ ചടങ്ങിയില്‍ ഗ്രീക്ക്‌ നടി കാതറീന ലെഹു ജ്വലിപ്പിച്ച ഒളിമ്പിക്‌ ദീപം ആദ്യ ദീപശിഖാ വാഹകനായ ഗ്രീക്ക്‌ ജിംനാസ്‌റ്റിക്‌ താരം എല്‍ഫ്‌തിയോരിസ്‌ പെട്രൂണിയാസ്‌ ഏറ്റുവാങ്ങി.

വിവിധ രാജ്യങ്ങളിലൂടെ രാജ്യാന്തര താരങ്ങളുടെ കൈകളിലേറി പ്രയാണം നടത്തുന്ന ദീപശിഖ ഓഗസ്‌റ്റ് മൂന്നിന്‌ ബ്രസീലിലെ റിയോഡി ജനീറോയില്‍ എത്തിച്ചേരും. അഞ്ചിന്‌ റിയോ ഡി ജനീറോയില്‍ മാരക്കാന സ്‌റ്റേഡിയത്തിലെ ഉദ്‌ഘാടന വേദിയില്‍ 2016 ഒളിമ്പിക്‌ ദീപമായി തെളിയും.

റിയോയില്‍ എത്തും മുമ്പ്‌ 12,000 ദീപശിഖാ വാഹകരുടെ കരങ്ങളിലൂടെ സഞ്ചരിക്കുന്ന ദീപശിഖ ബ്രസീലില്‍ നൂറോളം ഗ്രാമങ്ങളിലൂടെയും സഞ്ചരിക്കും.

പൗരാണിക ചടങ്ങുകള്‍ അതേപടി ആവര്‍ത്തിച്ചാണ്‌ ദീപം ജ്വലിപ്പിച്ചത്‌. കോണ്‍കേവ്‌ ലെന്‍സ്‌ ഉപയോഗിച്ച്‌ സൂര്യപ്രകാശത്തില്‍ നിന്ന്‌ നേരിട്ട്‌ ജ്വലിപ്പിച്ച അഗ്നി കാതറീന പെട്രൂണിയാസിന്‌ കൈമാറുകയായിരുന്നു.

Read More >>