എന്‍ഡിഎ കേരള ഘടകം നിലവില്‍ വന്നു

തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎ(ദേശീയ ജനാധിപത്യ മുന്നണി) ഔദ്യോഗികമായി നിലവില്‍ വന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരുവനന്തപുരത്ത്...

എന്‍ഡിഎ കേരള ഘടകം നിലവില്‍ വന്നു

arun-jaitely

തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎ(ദേശീയ ജനാധിപത്യ മുന്നണി) ഔദ്യോഗികമായി നിലവില്‍ വന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരുവനന്തപുരത്ത് വെച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഹോട്ടല്‍ റസിഡന്‍സി ടവറില്‍ ദര്‍ശന രേഖ പ്രകാശനം നടക്കും.

ഘടകകക്ഷി നേതാക്കളായ  കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി, പി.സി തോമസ് തുടങ്ങിയവര്‍  ചടങ്ങില്‍ പങ്കെടുത്തു.
ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനുവിന്റെ  പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭയുടെ എന്‍.ഡി.എ പ്രവേശനവും ഇന്ന് നടന്നു.

ബിജെപി, ബിഡിജെഎസ്, കേരള കോണ്‍ഗ്രസ്, ജെഎസ്എസ് രാജന്‍ ബാബു  വിഭാഗം, കേരള വികാസ് കോണ്‍ഗ്രസ്, ലോക് ജനശക്തി പാര്‍ട്ടി, എന്‍ഡിപി(എസ്), സോഷ്യലിസ്റ്റ് ജനതാദള്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, ഗണക സഭ, ജനാധിപത്യ രാഷ്ട്രീയ സഭ എന്നീ പാര്‍ട്ടികളാണ് കേരള ഘടകത്തിലുള്ളത്.