സമാധാന നോബല്‍ ജേതാവ് ഒബാമ കഴിഞ്ഞ വര്‍ഷമിട്ടത് കാല്‍ലക്ഷം ബോംബുകള്‍

അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ വളര്‍ത്തുന്നതിലും ജനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിലും നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അമേരിക്കന്‍...

സമാധാന നോബല്‍ ജേതാവ് ഒബാമ കഴിഞ്ഞ വര്‍ഷമിട്ടത് കാല്‍ലക്ഷം ബോംബുകള്‍

barack_obamai-(2)

അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ വളര്‍ത്തുന്നതിലും ജനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിലും നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 2009-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കിയത്. എന്നാല്‍ അതിനു ശേഷം ആറു വര്‍ഷം പിന്നിടുമ്പോള്‍ ഒബാമയ്ക്ക് കീഴില്‍ അമേരിക്ക കഴിഞ്ഞ വര്‍ഷം മാത്രം വര്‍ഷിച്ച ബോംബുകളുടെ എണ്ണം 20,000-ത്തിലേറെ.

ഇതില്‍ കൂടുതല്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ ഇറാഖ്, സിറിയ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, യെമന്‍, സൊമാലിയ എന്നീ രാജ്യങ്ങളിലാണ്. ത്തിലാണ് ഈ വൈരുദ്ധ്യം ചുണ്ടിക്കാട്ടിയിട്ടുള്ളത്. കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ സി.എഫ്.ആറിലെ മുതിര്‍ന്ന ഫെലോ മികാഹ് സെന്‍കോയാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: 2015 ജനുവരി ഒന്നുമുതലുള്ള ഒരു വര്‍ഷം ആറു രാജ്യങ്ങളിലായി അമേരിക്ക 23,,144 ബോംബുകള്‍ വര്‍ഷിച്ചുകഴിഞ്ഞു. അതില്‍ 22,110 എണ്ണവും അമേരിക്കയുടെ അധിനിവേശത്തിന് ഇരയായ ഇറാക്കിലും അയല്‍ രാജ്യമായ സിറിയയിലുമാണ് നടന്നിട്ടുള്ളത്. അഫ്ഗാനിസ്ഥാനില്‍ 947, യമനില്‍ 58, സൊമാലിയയില്‍ 18, പാക്കിസ്ഥാനില്‍ 11 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.


അതായത്, ഇറക്കിലും സിറിയയിലും നടത്തിയ വ്യോമാക്രമണങ്ങളില്‍ 77 ശതമാനവും നടത്തിയത് അമേരിക്കയാണ്. ഒപ്പം ഈ രാജ്യങ്ങളില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ 28,714 ബോംബുകള്‍ വര്‍ഷിച്ചു. ഇത്രയധികം ബോംബുകള്‍ കഴിഞ്ഞ 17 മാസത്തിനുള്ളില്‍ വര്‍ഷിച്ചിട്ടുണ്ടെങ്കിലും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനോ മറ്റ് മുസ്ലീം ഭീകരവാദ സംഘടനകള്‍ക്കോ കാര്യമായ നാശനഷ്ടമൊന്നും വരുത്താന്‍ അമേരിക്കക്ക് കഴിഞ്ഞിട്ടുമില്ല. അഫ്ഗാനിസ്ഥാനിലാകട്ട, 2001-ല്‍ അമേരിക്കന്‍ അധിനിവേശം കഴിഞ്ഞതിനു ശേഷം കൂടുതല്‍ പ്രദേശം താലിബാന്റെ കൈപ്പിടിയിലായതായി ഫോറിന്‍ പോളിസി മാഗസിനും ചൂണ്ടിക്കാട്ടിയിരുന്നു.

ഭീകരവാദം നിയന്ത്രിക്കാന്‍ അമേരിക്ക സ്വീകരിച്ചിട്ടുള്ള പ്രധാന മാര്‍ഗം
ഭീകരവാദികളെ കൊന്നൊടുക്കുക എന്നതാണ്. മിതവാദിയായ ഒരാള്‍ തീവ്രവാദിയായി മാറുന്നത് തടയാനുള്ള യാതൊന്നും അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2014-ല്‍ സി.ഐ.എയുടെ കണക്കനുസരിച്ച് 20,000 - 31,000 പേര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ഉണ്ടെന്നായിരുന്നു കണക്ക്. എന്നാല്‍ ഇവിടേക്കുള്ള അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ വക്താവ് കേണല്‍ സ്റ്റീവ് വാറന്‍ പറയുന്നത് 30,000ത്തിലധികം പേര്‍ ഇപ്പോള്‍ ഐ.എസിലുണ്ടെന്നാണ്. 25,000ത്തിലധികം പേരെ ഇതുവരെ തങ്ങള്‍ കൊന്നുകഴിഞ്ഞെന്ന് അമേരിക്ക തന്നെ അവകാശപ്പെടുമ്പോഴാണിത്.