ജിസിസി ഉച്ചകോടി: ഒബാമയ്ക്ക് സൗദിയിൽ തണുപ്പൻ സ്വീകരണം

റിയാദ്: ​​ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാനായി സൗദി തലസ്ഥാനമായ റിയാദിലെത്തിയ അമേരിക്ക​ൻ​ പ്രസിഡന്‍റ് ബറാക് ഒബാമയ്ക്ക് തണുപ്പന്‍ സ്വീകരണം.ഗ​ൾഫ്...

ജിസിസി ഉച്ചകോടി: ഒബാമയ്ക്ക് സൗദിയിൽ തണുപ്പൻ സ്വീകരണം

obamain-saudi

റിയാദ്: ​​ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാനായി സൗദി തലസ്ഥാനമായ റിയാദിലെത്തിയ അമേരിക്ക​ൻ​ പ്രസിഡന്‍റ് ബറാക് ഒബാമയ്ക്ക് തണുപ്പന്‍ സ്വീകരണം.

ഗ​ൾഫ് രാജ്യങ്ങളി​ൽ​ നിന്നുള്ള ഭരണാധികാരികളെ സ്വീകരിക്കാന്‍ ​റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ സൗദി ഭരണാധികാരി സ​ൽമാ​ൻ​ രാജാവ് അതെ വിമാനത്താവളത്തില്‍ എത്തിയ ഒബാമയെ സ്വീകരിക്കാന്‍ എത്തിയില്ല.

രാജാവിന് പകരം റിയാദ് ഗവ​ർണർ​ ഫൈസ​ൽ​ ബി​ൻ​ ബന്ദ​ർ​ ബി​ൻ​ അബ്ദു​ൽ​ അസീസ് രാജകുമാരനാണ് ​ഒബാമയെ സ്വീകരിക്കാ​ൻ​ വിമാനത്താവളത്തിലെത്തിയത്.


ഇറാ​ൻ​ വിഷയ​ത്തിൽ​​​​ ഗ​ൾ​ഫ് രാജ്യങ്ങളുമായി ഉടലെടുത്ത അഭിപ്രായഭിന്നതക​ൾ​ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് അമേരിക്ക​ൻ​ പ്രസിഡന്‍റിന്‍റെ സൗദി സന്ദ​ർശനം. ഇറാനെതിരെയുള്ള ഉപരോധങ്ങ​ൾ​ നീക്കാനും ബന്ധം മെച്ചപ്പെടുത്താനുമുള്ള അമേരിക്ക​ൻ​ തീരുമാനമാണ് സൗദി യുഎസ് ബന്ധത്തി​ൽ‌​ വിള്ളലുണ്ടാക്കിയത്.

കഴിഞ്ഞ തവണ ഒബാമ റിയാദിലെത്തിയപ്പോ​ൾ​ സ​ൽമാൻ രാജാവ് വിമാനത്താവളത്തി​ൽ​ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചിരുന്നു.