പത്ത് വര്‍ഷത്തിന് ശേഷം ബിജെപിയില്‍ തിരിച്ചെത്തിയ മുകുന്ദനെ സ്വീകരിക്കാന്‍ നേതാക്കളെത്തിയില്ല

പത്ത് കൊല്ലത്തിന് ശേഷം പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ പി പി മുകുന്ദനെ സ്വീകരിക്കാന്‍ നോതാക്കളില്ലാതിരുന്നത് മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ...

പത്ത് വര്‍ഷത്തിന് ശേഷം ബിജെപിയില്‍ തിരിച്ചെത്തിയ മുകുന്ദനെ സ്വീകരിക്കാന്‍ നേതാക്കളെത്തിയില്ല

pp-mukundan
പത്ത് കൊല്ലത്തിന് ശേഷം പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ പി പി മുകുന്ദനെ സ്വീകരിക്കാന്‍ നോതാക്കളില്ലാതിരുന്നത് മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നെന്ന് സൂചന. പി പി മുകുന്ദന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ എത്തുന്നതിന് 20 മിനിറ്റ് മുന്‍പ് നേതാക്കളെല്ലാം തന്നെ ഉടന്‍ തിരഞ്ഞെടുപ്പ് ഓഫിസിലേക്ക് എത്തണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഫോണ്‍ വിളി എത്തി. ഇതിനെത്തുടര്‍ന്ന് നേതാക്കള്‍ എല്ലാവരും ലോകോളേജ് ജംഗഷ്‌നടുത്തുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി.ഒരു മണിക്കുറോളം ഓഫീസിലിരുന്ന മുകുന്ദന്‍ നേതാക്കളാരും എത്താത്തതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.കോണ്ഗ്രസ് ലീഗ് ബിജെപി സഖ്യവും വോട്ട് കച്ചവടം ഉള്‍പ്പടെയുള്ള ആരോപണങ്ങളെയും തുടര്‍ന്നാണ് ആദ്യം ആര്‍.എസ്.എസ് പ്രചാരക് സ്ഥാനത്തുനിന്നും പിന്നീട് പാര്‍ട്ടി ചുമതലയില്‍ നിന്നും മുകുന്ദന്‍ പുറത്തായത്. വി മുരളീധരന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കുമ്മനം സംസ്ഥാന പ്രസിഡന്റായെങ്കിലും ഇപ്പോഴും കേന്ദ്ര നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖവിലക്കെടുക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകളാണ്.

കേന്ദ്രനേൃത്വത്തില്‍ കുമ്മനത്തേക്കാള്‍ സ്വാധീനം ഇപ്പോഴും മുരളീധരനാണ്. ഇപ്പോഴും സംസ്ഥാനത്ത് പാര്‍ട്ടി സംബന്ധിച്ച ഏത് തീരുമാനത്തതിനും മുരളീധരന്‍ തന്നെയാണ് അവസാനവാക്ക്. ദേശീയനേതാക്കള്‍ കേരളത്തിലേക്കെത്തുമ്പോള്‍ അവരൊടോപ്പം വി മുരളീധരനാണ് ഉണ്ടാവുക. പാര്‍ട്ടി വിട്ട പോയവരെ മടക്കി കൊണ്ട് വരാനുള്ള ചര്‍ച്ചകളില്‍ പി പി മുകുന്ദന്റെ മടങ്ങിവരവ് സംബന്ധിച്ച് ഇത് വരെ തീരുമാനെമാന്നും ഉണ്ടാകാതിരുന്നത് വി മുരളീധരന്റെ കടുംപിടുത്തത്തെ തുടര്‍ന്നാണ്.

മാസങ്ങള്‍ക്കു മുമ്പേയാണ് അദ്ദേഹം മിസ്ഡ് കാളിലൂടെ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കുമ്മനത്തിന്റെ അനുരഞ്ജന ശ്രമങ്ങള്‍ക്കൊടുവില്‍ മുകുന്ദനെ മടക്കി കൊണ്ട് വരാന്‍ തയ്യാറായി എങ്കിലും മുരളീധരന്‍ പക്ഷത്തിന്റെ കര്‍ശന നിലപാടനുസരിച്ച് ഭാരവാഹിത്വം നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമൊന്നും ഉണ്ടാകാനിടയില്ല. മുകുന്ദനോടുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് എന്തായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനായാണ് ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് ഉണ്ടായ സംഭവങ്ങള്‍.

മുകുന്ദന്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ഓഫീസ് സെക്രട്ടറി മാത്രമാണ് ഉണ്ടായിരുന്നത്.സാധാരണഗതിയില്‍ പാര്‍ട്ടി തീരുമാനമനുസരിച്ച് നേതാക്കള്‍ മടങ്ങിവരുമ്പേള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റോ ഭാരവാഹികളോ ഉണ്ടായിരിക്കേണ്ടതാണ്. പക്ഷെ ഇതിന് വിപരീതമായി ജില്ലാ പ്രസിഡന്റ് പോലും  മുകുന്ദനെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നില്ല. മുകുന്ദന്‍ എത്തുന്നതിന് തൊട്ട് മുന്‍പ് ലഭിച്ച നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഈ വിട്ട് നില്‍ക്കല്‍.

വീട്ടിലെത്തുമ്പോള്‍ പ്രത്യേക സ്വീകരണം ആവശ്യമില്ലല്ലോ എന്നായിരുന്നു മാധ്യമങ്ങളോട് മുകുന്ദന്റെ പ്രതികരണം. ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് ഉറപ്പൊന്നും കിട്ടിയിട്ടില്ലെന്നും പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തി മാറിയതായി പ്രതീക്ഷിക്കുന്നതായും  മുകുന്ദന്‍ പറഞ്ഞു. അതേസമയം കോലീബി സഖ്യ സൂത്രധാരനായ മുകുന്ദന്റെ തിരിച്ചുവരവ് തെരഞ്ഞെടുപ്പ് രംഗത്ത് എല്‍.ഡി.എഫ് പ്രചാരണായുധമാക്കുന്നതിന്റെ സൂചനകളും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.