മെയ് ഒന്നിന് ശേഷം മഹാരാഷ്ട്രയില്‍ ഐപിഎല്‍ മത്സരങ്ങള്‍ വേണ്ട: സുപ്രീംകോടതി

ന്യൂഡല്‍ഹി: മെയ് ഒന്നിന് ശേഷം മഹാരാഷ്ട്രയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തരുതെന്ന് സുപ്രീംകോടതി. ഐപിഎല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നും മാറ്റണമെന്ന...

മെയ് ഒന്നിന് ശേഷം മഹാരാഷ്ട്രയില്‍ ഐപിഎല്‍ മത്സരങ്ങള്‍ വേണ്ട: സുപ്രീംകോടതി

ipl

ന്യൂഡല്‍ഹി: മെയ് ഒന്നിന് ശേഷം മഹാരാഷ്ട്രയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തരുതെന്ന് സുപ്രീംകോടതി. ഐപിഎല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നും മാറ്റണമെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി അംഗീകരിച്ചു. ഇതിനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളുകയായിരുന്നു.

ജസ്റ്റിസ് ദീപക് മിശ്ര, ശിവ കീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വരള്‍ച്ച രൂക്ഷമായ മഹാരാഷ്ട്രയില്‍ നിന്നും ഐപിഎല്‍ മത്സരങ്ങല്‍ മാറ്റണമെന്നായിരുന്നു ബോംബെ ഹൈക്കോടതി നിര്‍ദേശം.


എന്നാല്‍ സുപ്രീംകോടതിയെ സമീപിച്ച മുംബൈ ക്രിക്കറ്റ്  അസോസിയേഷന്‍ ക്രിക്കറ്റ് പിച്ച് നനയ്ക്കുന്നതിനായി കുടിവെള്ളം ഉപയോഗിക്കുന്നില്ലെന്നും മലിനജലമാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു വാദം.

ഏപ്രില്‍ 13നായിരുന്നു ഐപിഎല്‍ വേദി മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. സുപ്രീംകോടതിയും വിധി അംഗീകരിച്ചതോടെ ഫൈനല്‍ ഉള്‍പ്പെടെയുള്ള 13 മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നും മാറ്റേണ്ടി വരും.

മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി വാങ്ങിച്ചത്.

Story by
Read More >>