വേനല്‍ക്കാലത്ത് അഭിഭാഷകര്‍ കോട്ടും ഗൗണും ധരിക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: വേനല്‍ക്കാലത്ത് അഭിഭാഷകര്‍ക്ക് ആശ്വാസമായി ഹൈക്കോടതി. ചൂടുകാലത്ത് കീഴ്‌ക്കോടതിയിലെ അഭിഭാഷകര്‍ കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി...

വേനല്‍ക്കാലത്ത് അഭിഭാഷകര്‍ കോട്ടും ഗൗണും ധരിക്കേണ്ടെന്ന് ഹൈക്കോടതി

lawyers

കൊച്ചി: വേനല്‍ക്കാലത്ത് അഭിഭാഷകര്‍ക്ക് ആശ്വാസമായി ഹൈക്കോടതി. ചൂടുകാലത്ത് കീഴ്‌ക്കോടതിയിലെ അഭിഭാഷകര്‍ കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അഭിഭാഷകരുടെ വസ്ത്രധാരണത്തെ കുറിച്ച് കൃത്യമായ ബോധവത്കരണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അഭിഭാഷകരുടെ വസ്ത്രധാരണത്തെ കുറിച്ച് വ്യക്തമായ ചട്ടങ്ങളില്ലെന്നും ഇതേ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

വേനല്‍കാലത്ത് കറുത്ത ഗൗണും കോട്ടും ധരിച്ച് അഭിഭാഷകര്‍ ഉരുകുകയായിരുന്നു. ഇതിന് ആശ്വാസമായിരിക്കുകയാണ് ഹൈക്കോടതി വിധി. അഭിഭാഷകരുടെ വസ്ത്രധാരണത്തില്‍ മാറ്റം വേണമെന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു.

Story by
Read More >>