മുഖ്യമന്ത്രി ആരാണെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും: കെപിഎ മജീദ്

മലപ്പുറം: മുഖ്യമന്ത്രിയാരാകണമെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി...

മുഖ്യമന്ത്രി ആരാണെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും: കെപിഎ മജീദ്

kpa-majeed

മലപ്പുറം: മുഖ്യമന്ത്രിയാരാകണമെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ലീഗിന്റെ മനസ്സില്‍ ഇപ്പോള്‍ ആരുമില്ലെന്നും മജീദ് വ്യക്തമാക്കി.

വിവാദങ്ങള്‍ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കില്ല. കുന്നമംഗലം, ബാലുശ്ശേരി സീറ്റുകള്‍ മുസ് ലിം ലീഗും കോണ്‍ഗ്രസും പരസ്പരം വച്ചുമാറിയത് താല്‍കാലിക അഡ്ജസ്റ്റുമെന്റ് മാത്രമാണ്.

ഏത് പാര്‍ട്ടിയെ പിന്തുണക്കണമെന്ന് അതാത് മതസംഘടനകളാണ് തീരുമാനിക്കേണ്ടത്. എല്‍ഡിഎഫിന്റെ മദ്യനയം പൊള്ളയാണ്. മദ്യ വര്‍ജനം പറയുന്ന എല്‍ഡിഎഫ് ഭരണത്തിലുണ്ടായിരുന്ന ഒരു ഘട്ടത്തിലും മദ്യവര്‍ജനത്തിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. കൂടുതല്‍ ഷാപ്പുകളും ബാറുകളും അനുവദിക്കുകയാണ് അവര്‍ ചെയ്തത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മദ്യവിമുക്തമാക്കണം എന്നതാണ് യുഡിഎഫ് ലക്ഷ്യമെന്നും മജീദ് പറഞ്ഞു.