തമിഴില്‍ നിവിന്റെ പ്രതിഫലം ആറ് കോടി

മലയാളത്തില്‍ തുടരെ ഹിറ്റുകള്‍ സമ്മാനിക്കുന്ന യുവ നടന്‍ നിവിന്‍ പോളിയും തമിഴകത്തേക്ക്‌ കൂടി കാല്‍വെയ്‌പ്പ് നടത്തുന്നത്  പ്രതിഫലത്തില്‍ റെക്കോര്‍ഡ്‌...

തമിഴില്‍ നിവിന്റെ പ്രതിഫലം ആറ് കോടി

Nivin-Pauly-

മലയാളത്തില്‍ തുടരെ ഹിറ്റുകള്‍ സമ്മാനിക്കുന്ന യുവ നടന്‍ നിവിന്‍ പോളിയും തമിഴകത്തേക്ക്‌ കൂടി കാല്‍വെയ്‌പ്പ് നടത്തുന്നത്  പ്രതിഫലത്തില്‍ റെക്കോര്‍ഡ്‌ തുക നേടിയെന്ന്‍ റിപ്പോര്‍ട്ടുകള്‍.പുതിയ ചിത്രത്തില്‍ നിവിന്‍ പ്രതിഫലം വാങ്ങുന്നത്‌ ആറ്‌ കോടിയാണ്‌ എന്നും മോഹന്‍ലാലിനേക്കാള്‍ അധികം പ്രതിഫലം നിവിന്‍ വാങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നു.

ആദ്യമായിട്ടാണ്‌ ഒരു മലയാള സിനിമ താരം തമിഴില്‍ ആറ്‌ കോടി രൂപ പ്രതിഫലം വാങ്ങുന്നത്‌. നേരം മുതല്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം വരെയുള്ള നിവിന്‍ ചിത്രത്തിന്‌ മികച്ച പ്രതികരണമാണ്‌ തമിഴകത്ത്‌ ലഭിക്കുന്നത്‌.

അടുത്തിടെ മോഹന്‍ലാലിന്‌ തെലുങ്ക്‌ ചിത്രത്തില്‍ അഭിനയിക്കുന്നതിന്‌ കിട്ടിയ പ്രതിഫലം അഞ്ചര കോടി രൂപയാണ്‌ ഇതുവരെയുള്ള റെക്കോര്‍ഡ്‌.