ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ബിജെപിയിതര പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന ആഹ്വാനവുമായി നിതീഷ് കുമാര്‍

രാജ്യത്തെ സംഘപരിവാര്‍ ശക്തികളില്‍ നിന്നും മുക്തമാക്കി ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ബിജെപിയിതര പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന ആഹ്വാനവുമായി...

ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ബിജെപിയിതര പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന ആഹ്വാനവുമായി നിതീഷ് കുമാര്‍

nitheesh-650

രാജ്യത്തെ സംഘപരിവാര്‍ ശക്തികളില്‍ നിന്നും മുക്തമാക്കി ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ബിജെപിയിതര പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന ആഹ്വാനവുമായി ജെഡിയു ദേശീയ അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം ബിജെപിയ്ക്കും അവരുടെ ജന വിഭജിത തത്വശാസ്ത്രത്തിനുമെതിരെ ഒന്നിക്കുകയെന്നുള്ളതാണെന്ന് നിതീഷ് കുമാര്‍ പറ്ഞഞു.

എന്നാല്‍ താന്‍ ഏതെങ്കിലും പാര്‍ട്ടിക്കോ പ്രത്യേക വ്യക്തിക്കോ എതിരല്ല എന്നും അദ്ദേഹ

പറഞ്ഞു. തന്റെ എതിര്‍പ്പ് വര്‍ഗീയതയിലൂന്നിയ സംഘപരിവാറിന്റെ ആശയങ്ങളോടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുകാലത്ത് ബിജെപിയിലെ അതികായകരായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ്, എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഒതുക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാജ്യത്തിന്റെ അധികാരത്തിന്റെ കടിഞ്ഞാന്‍ മതേതരത്വത്തിലോ സാമൂഹിക ഐക്യത്തിലോ ഒട്ടു വിശ്വാസമില്ലാത്ത ചില ആളുകളുടെ കൈയിലാണെന്നും അദ്ദേഹം ആരോപിച്ചു. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഉള്‍പ്പെടെ സാധിക്കുന്നത്രെ പാര്‍ട്ടികളെ ഒന്നിപ്പിച്ച് ബിജെപിക്കെതിരെ ശക്തമായ സഖ്യം രൂപീകരിക്കുമെന്ന് മുന്‍പ് നിതീഷ് പറഞ്ഞിരുന്നു.

Read More >>