നികേഷ് സ്വതന്ത്രനല്ല; ഇനി മത്സരം പാര്‍ട്ടി ചിഹ്നത്തില്‍

കണ്ണൂർ: അഴീക്കോട് സിപിഐ(എം) സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്ന മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറിന്‍റെ സ്വതന്ത്ര പരിവേഷം മാറ്റി...

നികേഷ് സ്വതന്ത്രനല്ല; ഇനി മത്സരം പാര്‍ട്ടി ചിഹ്നത്തില്‍

nikesh

കണ്ണൂർ: അഴീക്കോട് സിപിഐ(എം) സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്ന മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറിന്‍റെ സ്വതന്ത്ര പരിവേഷം മാറ്റി പാർട്ടി സ്ഥാനാർഥിയാക്കാന്‍ ആലോചന. ഇതിന്റെ ഭാഗമായി നികേഷിന് പാര്‍ട്ടി ചിഹ്നം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അഴീക്കോട്ട് എന്നും പാര്‍ട്ടി ചിഹ്നത്തില്‍ സിപിഐ(എം) സ്ഥാനാർഥി മാത്രമേ മത്സരിച്ചിട്ടുള്ളൂവെന്നത് കൂടി കണക്കാക്കിയാണ് നികേഷും പാർട്ടി ചിഹ്നത്തിൽ മത്സരിക്കണ ഒരു വിഭാഗം പാര്‍ട്ടി നേതാക്കന്മാര്‍ ആവശ്യപ്പെടുന്നത്. നികേഷിനെ പാർട്ടി സ്ഥാനാർഥിയാക്കാനായിരുന്നു ആദ്യഘട്ടത്തിൽ  പാര്‍ട്ടി ആലോചിച്ചിരുന്നതെങ്കിലും കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിർദേശമനുസരിച്ചു പിന്നീട് ഇടത് സ്വതന്ത്രനാക്കുകയായിരുന്നു.

മുഴുവൻ സമയ രാഷ്ട്രീയക്കാരനാകാൻ മാധ്യമപ്രവർത്തനം ഉപേക്ഷിച്ചതായി നികേഷ് പ്രഖ്യാപിച്ചതോടെ, അദ്ദേഹത്തെ പാർട്ടിക്കൊപ്പം നിർത്തുന്നതാണ് ഉചിതമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. അതുകൊണ്ടാണ് പാർട്ടി ചിഹ്നം നല്കി മത്സരിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്.