നികുതി വെട്ടിച്ച് നെയ്മര്‍ വാങ്ങിയത് 61 കോടിയുടെ വിമാനം

ബ്രസീലിയ: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നേരിടുന്നതിനിടെ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ 61 കോടി രൂപ വില വരുന്ന സെസ്‌ന എയര്‍ക്രാഫ്റ്റ് കമ...

നികുതി വെട്ടിച്ച് നെയ്മര്‍ വാങ്ങിയത് 61 കോടിയുടെ വിമാനം

neymar

ബ്രസീലിയ: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നേരിടുന്നതിനിടെ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ 61 കോടി രൂപ വില വരുന്ന സെസ്‌ന എയര്‍ക്രാഫ്റ്റ് കമ്പനിയുടെ 680 മോഡല്‍ എക്‌സിക്യൂട്ടീവ് വിമാനം വാങ്ങി. 12 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഇടത്തരം വലിപ്പമുള്ള വിമാനമാണ് സെസ്‌ന 680.

2011-13 കാലയളവില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസില്‍ കളിക്കുമ്പോള്‍ നെയ്മര്‍ 106 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ആ കേസുമായി ബന്ധപ്പെട്ടു ഫെബ്രവരിയില്‍ ബ്രസീലിയന്‍ കോടതി  നെയ്മറിന്റെ ജെറ്റ് വിമാനം, ഉല്ലാസ ബോട്ട് എന്നിവയുള്‍പ്പടെയുള്ള സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു.

വെട്ടിച്ച മുഴുവന്‍ തുകയും നെയ്മര്‍ അടയ്ക്കുകയാണെങ്കില്‍ കേസ് അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ ജയിലിൽ പോകേണ്ടി വരുമെന്നും ബ്രസീലിയന്‍ ഫെഡറൽ ടാക്‌സ് ഏജന്‍സി ഓഡിറ്റര്‍ ലഗാരോ ജംഗ് മാര്‍ട്ടിന്‍സ് വ്യക്തമാക്കിയിരുന്നു.

Read More >>