ഇന്ധനം നിറക്കാം കാശില്ലാതെയും... ദുബായില്‍ ഇനി മുതല്‍ പ്രീ പെയ്ഡ് സിസ്റ്റം

ദുബായ്: എമിറേറ്റ്‌സ്  നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ സ്റ്റേഷനുകളില്‍ ഇന്ധനം നിറക്കാന്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനില്‍ അധിഷ്ടിതമായ...

ഇന്ധനം നിറക്കാം കാശില്ലാതെയും... ദുബായില്‍ ഇനി മുതല്‍ പ്രീ പെയ്ഡ് സിസ്റ്റം

dubai-traffic

ദുബായ്: എമിറേറ്റ്‌സ്  നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ സ്റ്റേഷനുകളില്‍ ഇന്ധനം നിറക്കാന്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനില്‍ അധിഷ്ടിതമായ പുതിയ   പ്രീ പെയ്ഡ് സിസ്റ്റം വരുന്നു.

വിഐപി അഥവാ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ പാസ് എന്ന പേരിലാണിത്. തിങ്കളാഴ്ച മുതല്‍ പുതിയ സൗകര്യം ലഭ്യമാകും. സേവനം ലഭിക്കുന്നതിനായി RFID ടാഗ് കരസ്ഥമാക്കണം. ഇതിനായി 250 ദിര്‍ഹമാണ് രജിസ്‌ട്രേഷന്‍ ചാര്‍ജ്. പിന്നീട് മൊബൈല്‍ റീ ചാര്‍ജ് പോലെ ആവശ്യാനുസരണം ടോപ് അപ് ചെയ്ത് ഉപയോഗിക്കാം.

ഒരു അക്കൌണ്ടില്‍ നിന്ന് തന്നെ ഒന്നിലധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. പുതിയ സംവിധാനത്തിലൂടെ  ഓരോ ആള്‍ക്കും 3 മിനിറ്റ് വീതം ലാഭിക്കാനാകും എന്നാണ് കരുതുന്നത്.

ഈ വര്‍ഷം അവസാനത്തോടെ വിഐപി മൊബൈല്‍ ആപ്പും പുറത്തിറക്കുമെന്ന് വിഐപി സംവിധാനം ലോഞ്ച് ചെയ്ത് കൊണ്ട് ENOC എം ഡി  ബുര്‍ഹാന്‍ അല്‍ ഹാഷിമി അറിയിച്ചു.

Story by