ദുബായില്‍ ഇനി വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിച്ചാലും പിഴ?

ദുബായ്: ദുബായ് ട്രാഫിക് നിയമങ്ങളില്‍ പുതിയ വ്യവസ്ഥകള്‍ക്ക് ശുപാര്‍ശ. വാഹനമോടിക്കുന്നതിനിടയില്‍ ഭക്ഷണം കഴിക്കുക, കുടിക്കുക, മേക് അപ് ചെയ്യുക, മുടി...

ദുബായില്‍ ഇനി വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിച്ചാലും പിഴ?

dubai-traffic

ദുബായ്: ദുബായ് ട്രാഫിക് നിയമങ്ങളില്‍ പുതിയ വ്യവസ്ഥകള്‍ക്ക് ശുപാര്‍ശ. വാഹനമോടിക്കുന്നതിനിടയില്‍ ഭക്ഷണം കഴിക്കുക, കുടിക്കുക, മേക് അപ് ചെയ്യുക, മുടി ചീകുക തുടങ്ങി ഡ്രൈവിങ്ങിലെ ശ്രദ്ധ പോകുന്ന എല്ലാ പ്രവൃത്തികളും ട്രാഫിക് നിയമ ലംഘനത്തിന്റെ പരിധിയില്‍  ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് ദുബായ് പൊലീസ് പുതിയ നിര്‍ദ്ദേശങ്ങള്‍ ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന് സമര്‍പ്പിച്ചു.

നിലവില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് 200 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഡ്രൈവര്‍മാരുടെ ശ്രദ്ധ പാളുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ കൂടുന്നു എന്ന പഠനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പുതിയ നടപടി എന്ന്  അറബ്  മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യുന്നു.

Story by