അങ്ങനെയാണ് ഇങ്ങനെയായത്; രാഷ്ട്രീയ സാമൂഹ്യ പരിപാടിയുമായി ജോര്‍ജ് പുളിക്കന്‍ ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍

രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ വിശകലനം ചെയ്ത് ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ പുതിയ പരിപാടി, 'അങ്ങനെയാണ് ഇങ്ങനെയായത്'. മാതൃഭൂമി ചാനലിലെ 'ധിം തരികിട തോം'...

അങ്ങനെയാണ് ഇങ്ങനെയായത്; രാഷ്ട്രീയ സാമൂഹ്യ പരിപാടിയുമായി ജോര്‍ജ് പുളിക്കന്‍ ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍

asianet

രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ വിശകലനം ചെയ്ത് ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ പുതിയ പരിപാടി, 'അങ്ങനെയാണ് ഇങ്ങനെയായത്'. മാതൃഭൂമി ചാനലിലെ 'ധിം തരികിട തോം' അവതാരകനായിരുന്ന ജോര്‍ജ് പുളിക്കനാണ് പുതിയ പരിപാടിയുമായി ഏഷ്യാനെറ്റിലൂടെ വീണ്ടുമെത്തുന്നത്.

രാഷ്ട്രീയ സാമൂഹ്യ രംഗത്തെ സംഭവവികാസങ്ങള്‍, വ്യക്തിഗത പരിണാമങ്ങള്‍, സംഘടനകളുടെയും പാര്‍ട്ടികളുടെയും മാറ്റങ്ങള്‍ എന്നിവയാണ് അങ്ങനെയാണ് ഇങ്ങനെയായതിലൂടെ അവതരിപ്പിക്കുന്നത്.

മെയ് രണ്ടു മുതല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകീട്ട് ആറ് മണിമുതലാണ് പരിപാടി. ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പേജിലൂം യൂ ട്യൂബ് ചാനലിലും പരിപാടി കാണാം.

Story by