ദോഹയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സ്ഥലം കണ്ടത്തൊന്‍ മൊബൈല്‍ ആപ്

ദോഹ: ഷോപ്പിങിനായി നഗരത്തിലത്തെുന്ന ഖത്തര്‍ നിവാസികള്‍ക്ക് പാര്‍ക്കിങ് ലഭ്യത ഉറപ്പുവരുത്താന്‍ പുതിയ മൊബൈല്‍ ആപ്.  സൂഖ് വാഖിഫ്, വെസ്റ്റ്ബേ തുടങ്ങിയ...

ദോഹയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സ്ഥലം കണ്ടത്തൊന്‍ മൊബൈല്‍ ആപ്

parking

ദോഹ: ഷോപ്പിങിനായി നഗരത്തിലത്തെുന്ന ഖത്തര്‍ നിവാസികള്‍ക്ക് പാര്‍ക്കിങ് ലഭ്യത ഉറപ്പുവരുത്താന്‍ പുതിയ മൊബൈല്‍ ആപ്.  സൂഖ് വാഖിഫ്, വെസ്റ്റ്ബേ തുടങ്ങിയ ഇടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന ആപ്പാണ് ഇപ്പോള്‍ വികസിപ്പിച്ചു എടുത്തിരിക്കുന്നത്.

നഗരത്തിലെ പല മേഖലകളിലായുള്ള വ്യത്യസ്ത പാര്‍ക്കിങ് ലോട്ടുകളില്‍ എത്ര വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലങ്ങള്‍ ഒഴിഞ്ഞുകിടപ്പെണ്ടെന്ന ഓരോ സമയത്തെയും സ്ഥിതിവിവരക്കണക്കാണ് ഈ ആപ് വഴി ലഭ്യമാകുക.


ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍സ് സെന്‍റര്‍ (ക്യുഎംഐസി) സിഇഒ അദ്നാന്‍ അബു ദയ്യയാണ് -സ്മാര്‍ട്ട് പാര്‍ക്കിങ് ഖത്തര്‍ കോണ്‍ഫറന്‍സില്‍, വിവിധ സ്ഥലങ്ങളിലെ പാര്‍ക്കിങ് കപ്പാസിറ്റി അറിയിക്കാനുള്ള ഈ സംവിധാനത്തെക്കുറിച്ച് വിവരിച്ചത്.

വാഹനങ്ങളെ  ലഭ്യമായ പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് നയിക്കാന്‍ സഹായമാകുന്നതോടൊപ്പം നഗരത്തില്‍ എത്രത്തോളം പാര്‍ക്കിങ് സ്ഥലങ്ങളൊരുക്കണമെന്നതിന്‍െറ കണക്ക് ഈ സംവിധാനങ്ങളിലൂടെ ഗതാഗതവകുപ്പിന് ലഭ്യമാകുമെന്നും അബു ദയ്യ പറഞ്ഞു.

Read More >>