ബുര്‍ജ് ഖലീഫയെ വെല്ലാന്‍ 'ദി ടവര്‍'

ദുബായ്: ബുര്‍ജ് ഖലീഫയെ വെല്ലാന്‍ ദി ടവര്‍. ലോത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്  ഖലീഫയുടെ നിര്‍മ്മാതാക്കളായ എമാര്‍ പ്രൊപര്‍ട്ടീസാണ്...

ബുര്‍ജ് ഖലീഫയെ വെല്ലാന്‍

Burj-Khalifa

ദുബായ്: ബുര്‍ജ് ഖലീഫയെ വെല്ലാന്‍ ദി ടവര്‍. ലോത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്  ഖലീഫയുടെ നിര്‍മ്മാതാക്കളായ എമാര്‍ പ്രൊപര്‍ട്ടീസാണ് അതിനേക്കാള്‍ ഉയരം കൂടിയ ടവര്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്.

828 മീറ്ററാണ് ബുര്‍ജ് ഖലീഫയുടെ ഉയരം. ദുബായ് ഡൗണ്‍ ടൌണിന്റെ നാലിരട്ടി വലുപ്പത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ദുബായ് ക്രീക്ക് ഹാര്‍ബറിലാവും ' ദി ടവര്‍ ' എന്ന് പേരിട്ടിരിക്കുന്ന സ്വപ്നപദ്ദതി  ഉയരുന്നത്. 1 ബില്യന്‍ ഡോളറാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. റാസ് അല്‍ ഖോര്‍ വൈല്‍ഡ് ലൈഫ് സാംഗ്ച്വറിക്ക് സമീപത്താണിത്.


സ്പാനിഷ് സ്വിസ് ഡിസൈനറായ സാന്റിയാഗോ കല്‍ട്രവ വാള്‍സ്  ആണ് ടവറിന്റെ രൂപകല്‍പ്പന നിര്‍വഹിക്കുന്നത്. 2020 ലെ വേള്‍ഡ് എക്‌സ്‌പൊ ദുബായില്‍ നടക്കുന്നതിനു മുന്‍പായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് എമാര്‍ പ്രൊപെര്‍ട്ടീസ് ഒരുങ്ങുന്നത്.

ബുര്‍ജ് ഖലീഫ ക്ക് പിന്നാലെ ദി ടവര്‍   ഉള്‍പ്പെടുന്ന ദുബായ് ക്രീക്ക് ഹാര്‍ബര്‍ കൂടി പൂര്‍ത്തിയാകുമ്പോള്‍ അത്  ദുബായ് സാമ്പത്തിക മേഖലക്ക് കൂടുതല്‍ കരുത്ത് പകരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Story by