കുറ്റ കൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദുബായ് പോലീസിന്റെ ആപ്പ്

ദുബായിൽ കുറ്റ കൃത്യങ്ങൾ റിപ്പോർട്ട്  ചെയ്യൽ ഇനി കൂടുതൽ എളുപ്പം.ദുബായ് പോലീസിന്റെ മൊബൈൽ ആപ്പ് ആയ ദുബായ് പോലീസ് ഐ യുടെ പരിഷ്കരിച്ച പതിപ്പിലാണ്‌ പൊതു...

കുറ്റ കൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദുബായ് പോലീസിന്റെ ആപ്പ്


dubai-policeapp

ദുബായിൽ കുറ്റ കൃത്യങ്ങൾ റിപ്പോർട്ട്  ചെയ്യൽ ഇനി കൂടുതൽ എളുപ്പം.


ദുബായ് പോലീസിന്റെ മൊബൈൽ ആപ്പ് ആയ ദുബായ് പോലീസ് ഐ യുടെ പരിഷ്കരിച്ച പതിപ്പിലാണ്‌ പൊതു ജനങ്ങൾക്ക് ഓൺ ലൈൻ പരാതികൾ സമർപ്പിക്കാൻ അവസരമൊരുങ്ങുന്നത്.


ദുബായ് ഇന്റർ നാഷണൽ ഗവൺമെന്റ് അച്ചീവ്മെന്റ്സ് എക്സിബിഷനിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ ഈ ആപ്പിലൂടെ പൊതു ജനങ്ങൾക്ക് ശല്യപ്പെടുത്തൽ, സംശയാസ്പദമായ വാഹനങ്ങൾ , മദ്യവും മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉപയോഗം, ചൂതാട്ടം തുടങ്ങി 9 വ്യത്യസ്ഥ വിഭാഗങ്ങളിലായി ഓൺ ലൈൻ പരാതികൾ ഫയൽ ചെയ്യാനാകും.


ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുകയും സമയം ലാഭിക്കാൻ സഹായിക്കുകയും ചെയ്യുന്ന തരത്തിൽ മൊബൈൽ സേവനങ്ങൾ നല്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു ദുബായ് പോലീസ് സ്മാർട്ട് സർവീസ് ഡയറക്ടർ ജനറൽ, കേണൽ   ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു.