നേപ്പാളില്‍ ആദ്യമായി നിയമ ബിരുദം നേടുന്ന മുസ്ലീം വനിതയായി മൊഹ്ന അന്‍സാരി ചരിത്രത്തിലേക്ക്

നേപ്പാളില്‍ ആദ്യമായി നിയമ ബിരുദം നേടുന്ന മുസ്ലീം വനിതയായി മൊഹ്ന അന്‍സാരി ചരിത്രത്തിലേക്ക്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനീതിയോട് പൊരുതി നിയമ...

നേപ്പാളില്‍ ആദ്യമായി നിയമ ബിരുദം നേടുന്ന മുസ്ലീം വനിതയായി മൊഹ്ന അന്‍സാരി ചരിത്രത്തിലേക്ക്

Shree_Madna_Ansari_SC-533x400

നേപ്പാളില്‍ ആദ്യമായി നിയമ ബിരുദം നേടുന്ന മുസ്ലീം വനിതയായി മൊഹ്ന അന്‍സാരി ചരിത്രത്തിലേക്ക്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനീതിയോട് പൊരുതി നിയമ ബിരുദം നേടുന്ന ആദ്യ മുസ്ലീം വനിതയാണ് ഈ മുപ്പത്തിമൂന്നുകാരി. ദേശീയ തലത്തില്‍ മുസ്ലീം സാക്ഷരതാ നിരക്ക് താരതമ്യേന വളരെക്കുറവുള്ള രാജ്യംകൂടിയാണ് നേപ്പാള്‍.

രാജ്യത്ത് മതജനസംഖ്യയില്‍ 4.44 ശതമാനം മാത്രമുള്ള ഇസ്ലാം മത വിശ്വാസികള്‍ ശക്തമായ അടിച്ചമര്‍ത്തലുകളാണ് നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനു പുറമേ സമുദായത്തില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനവും ഇവരെ പിറകോട്ടടിക്കുന്നു. കടുത്ത വിവേചനവും സാമൂഹ്യ സാമ്പത്തിക, വിദ്യാഭ്യാസങ്ങളുടെയും അവകാശങ്ങളുടെ നിഷേധത്തിനും ഇരകളാണ് ഇവിടുത്തെ മുസ്ലിം ന്യൂനപക്ഷമെന്നാണ് വിവിധ അന്താരാഷ്ട്ര സംഘടനകളുടെ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.


ഇപ്പോള്‍ നേപ്പാള്‍ മനുഷ്യാവകാശ കമ്മീഷന്റെ വക്താവായി പ്രവര്‍ത്തിക്കുകയാണ് ഖുഞ്ച് സ്വദേശിയായ മൊഹ്ന. തന്റെ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ഇടവേളയ്ക്കു ശേഷമാണ് മൊഹ്ന നിയമബിരുദപഠനം തെരഞ്ഞെടുത്തത്. ഇതിനിടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ സമയം കണ്ടെത്തി. സ്ത്രീവിമോചനം മുന്‍നിര്‍ത്തിയുള്ള മൊഹ് യുടെ അവകാശ പോരാട്ടങ്ങള്‍ ശ്രദ്ധയമാണ്.

ജനിവയില്‍ നടന്ന യു.എന്‍ കൗണ്‍സില്‍ കോണ്‍ഫറന്‍സില്‍ നേപ്പാളിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ പറ്റി മൊഹ്ന സംസാരിച്ചു. ജനീവയില്‍ സ്വന്തം നിലപാടില്‍ ഉറച്ചുനിന്ന മൊഹ്ന ഓണ്‍ലൈന്‍ കാമ്പെയ്നിലൂടെ നേപ്പാളിലെ മനുഷ്യാവകാശ ധ്വംസനത്തെയും ലോകത്തിന് മുമ്പില്‍ തുറന്നുകാട്ടുന്നതിലൂടെ ശ്രദ്ധകൈവരിച്ചിട്ടുണ്ട്.