തന്നെ ബിജെപി അനുഭാവിയാക്കി പ്രചരിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് നെടുമുടി വേണു

താന്‍ ബിജെപി അനുഭാവിയെന്ന തരത്തില്‍ വാട്സാപ്പില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് നടന്‍ നെടുമുടി വേണു. തന്റെ പേരില്‍ ഇനി വിശ്വാസം...

തന്നെ ബിജെപി അനുഭാവിയാക്കി പ്രചരിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് നെടുമുടി വേണു

Nedumudi

താന്‍ ബിജെപി അനുഭാവിയെന്ന തരത്തില്‍ വാട്സാപ്പില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് നടന്‍ നെടുമുടി വേണു. തന്റെ പേരില്‍ ഇനി വിശ്വാസം ബിജെപിയില്‍ മാത്രം എന്ന സന്ദേശം വാട്സാപ്പിലൂടെ പ്രചരിക്കുന്നതിനെതിരെയാണ് നെടുമുടി വേണു വിശദീകരണവുമായി രംഗത്തെത്തിയത്.

ബിജെപി സംസ്ഥാന പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍ വീട്ടില്‍ വോട്ട് ചോദിക്കാന്‍ വന്നപ്പോള്‍ താന്‍ സ്വീകരിച്ചുവെന്നും അതല്ലാതെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വ്യാജപ്രചരണം നിര്‍ത്തണമെന്നും അദ്ദേഹം ാവശ്യപ്പെട്ടു.

ബിജെപിയുടെ വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ നേരത്തെ ചലച്ചിത്ര താരങ്ങായ പൃഥ്വിരാജ്, നിര്‍മ്മല്‍ മാധവന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.