വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പിച്ചോളു, ഇല്ലെങ്കില്‍ പേര് ചേര്‍ക്കാന്‍ രണ്ട് ദിവസം മാത്രം

കോഴിക്കോട് :  ലോകസഭയിലേക്കും തദ്ദേശത്തിലേക്കും വോട്ട് ചെയ്തതാണ്, തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്, കഴിഞ്ഞ മാസം വരെ നോക്കിയപ്പോഴും വോട്ടേഴ്‌സ് ലിസ്റ്റില്‍...

വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പിച്ചോളു, ഇല്ലെങ്കില്‍ പേര് ചേര്‍ക്കാന്‍ രണ്ട് ദിവസം മാത്രം

votter-list

കോഴിക്കോട് :  ലോകസഭയിലേക്കും തദ്ദേശത്തിലേക്കും വോട്ട് ചെയ്തതാണ്, തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്, കഴിഞ്ഞ മാസം വരെ നോക്കിയപ്പോഴും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടായിരുന്നതാണ് എന്നു കരുതി നിയമസഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ പോയാല്‍ ഒരു പക്ഷെ വോട്ടുണ്ടായി കൊള്ളണമെന്നില്ല. നിങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കാം, പ്രത്യേകിച്ച് വീടുമാറി താമസിക്കുന്നവരാണെങ്കില്‍.

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട കാര്യം പട്ടിക പരിശോധിച്ചാലെ അറിയാന്‍ കഴിയു. തിരി്ച്ചറിയല്‍ കാര്‍ഡുള്ളവര്‍ എസ്. എം.എസിലൂടെ വോട്ടിനെസംബന്ധിച്ച വിവരങ്ങള്‍ അറിയാം. മൊബൈലില്‍ നിന്ന് 54242 എന്ന നമ്പറിലേക്ക് ELE എന്നടിച്ച് സ്‌പെയ്‌സ് ഇട്ടശേഷം തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ അയച്ചാല്‍ വോട്ടിന്റെ വിവരം അറിയാം. ഇലക്ഷന്‍ നൗ പോലുള്ള മൊബൈല്‍ ആപ്പുകള്‍ വഴിയും വിവരം അറിയാം. സമീപത്തെ ബൂത്ത് ലെവല്‍ ഏജന്റിനെ വിളിച്ചും ഇക്കാര്യം ഉറപ്പാക്കണം.വോട്ടില്ലെന്ന് ഉറപ്പായാല്‍  വോട്ടര്‍പട്ടികയില്‍ രണ്ട് ദിവസത്തിനകം പേരു ചേര്‍ക്കണം.


19 ന് മുമ്പ് പേര് ചേര്‍ത്തില്ലെങ്കില്‍ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമാകും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാനദിവസം വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്നതാണ് ചട്ടം. 29  ആണ് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയ്യതി. അപേക്ഷിച്ചാല്‍ ഏഴു ദിവസത്തെ നോട്ടീസ് കാലാവധിക്കു ശേഷമെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തു. ഇത്തരം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ പത്ത് ദിവസം മുമ്പ് അപേക്ഷിക്കണം.

Read More >>