" എന്റെ ഭര്‍ത്താവ് നിരപരാധി"; മമത കുല്‍ക്കര്‍ണ്ണി

തന്റെ ഭര്‍ത്താവിനു മയക്കുമരുന്ന്  മാഫിയയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നും നടി മമത കുല്‍ക്കര്‍ണ്ണി . ഒരു പ്രമുഖ  ഉത്തരേന്ത്യന്‍...

" എന്റെ ഭര്‍ത്താവ് നിരപരാധി"; മമത കുല്‍ക്കര്‍ണ്ണി

dtrhrethesh

തന്റെ ഭര്‍ത്താവിനു മയക്കുമരുന്ന്  മാഫിയയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നും നടി മമത കുല്‍ക്കര്‍ണ്ണി . ഒരു പ്രമുഖ  ഉത്തരേന്ത്യന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.

മമതയുടെ ഭര്‍ത്താവ് വിക്കി ഗോസ്വാമിയെ കെനിയ പോലീസ് മയക്കു മരുന്ന് കടത്തിയ കുറ്റത്തിന് അറസ്റ്റ്  ചെയ്തു എന്ന വാര്‍ത്ത കുറച്ച നാളുകളായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റായ വാര്ത്തയാണെന്നും  പോലീസ് വിക്കിയെ അറസ്റ്റ് ചെയ്തു വെറുമൊരു തെറ്റിദ്ധാരണയുടെ പേരില്‍ മാത്രമാണെന്നും ആണ് മമത അവകാശപ്പെടുന്നത്.


"ഒരു കുടുംബ പ്രശ്നത്തിന്‍റെ  മധ്യത്തിലേക്ക് വിക്കി അനാവശ്യമായി വലിച്ചിഴക്കപ്പെടുകയായിരുന്നു. അത് മനസ്സിലാക്കിയ പോലീസ് രണ്ട് മാസത്തിനുള്ളില്‍ തന്നെ അദ്ദേഹത്തെ വിട്ടയച്ചു"- മമത പറഞ്ഞു.

അനധികൃതമായി ലഹരി പദാര്‍ഥങ്ങള്‍ കടത്തിയ കുറ്റത്തിന് അമേരിക്കന്‍ സര്‍ക്കാര്‍ വിക്കിയെ അന്വേഷിക്കുന്നു എന്ന വാര്‍ത്തയും കെട്ടിചമച്ചതാണെന്ന് മമത വിശദീകരിച്ചു. താനും തന്റെ ഭര്‍ത്താവും നിയമ വിരുദ്ധമായ പ്രവൃത്തികളില്‍ ഒന്നും തന്നെ ഏര്‍പ്പെട്ടിട്ടില്ല എന്നും മാന്യമായ രീതിയില്‍ കയറ്റുമതി വ്യവസായം നടത്തിയാണ് തങ്ങള്‍ ഇരുവരും ജീവിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്ന ചിലരാണ് ഇത്തരം വാര്‍ത്തകള്‍ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.