പി.പി മുകുന്ദന്‍ ബി.ജെ.പിയിലേക്ക് തിരിച്ചുവരുന്നു

ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയ പി.പി. മുകുന്ദന്‍ ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മുകുന്ദന്‍...

പി.പി മുകുന്ദന്‍ ബി.ജെ.പിയിലേക്ക് തിരിച്ചുവരുന്നു

pp-mukundan

ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയ പി.പി. മുകുന്ദന്‍ ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മുകുന്ദന്‍ സാധാരണ പ്രവര്‍ത്തകനായിട്ടാണ് മടങ്ങിവരുന്നതെന്നും ഭാരവാഹിത്വം നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു.

2006ലാണ് ഉത്തരമേഖല സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുന്ദനെ ബിജെപിയില്‍ നിന്ന് പുറത്താക്കിയത്. സംസ്ഥാന ആര്‍എസ്എസ് ഘടകം മുകുന്ദന്റെ മടങ്ങി വരവിനു മുന്‍പേ തന്നെ പച്ചക്കൊടി കാണിച്ചിരുന്നു. എന്നാല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ ചില നേതാക്കളുടെഎതിര്‍പ്പാണ് മുകുന്ദനു മുന്നില്‍ ബി.ജെ.പിയുടെ വാതി ല്‍ തുറക്കാത്തത്.

മുകുന്ദന്‍ ബിജെപിലേക്ക് നിയോഗിക്കപ്പെട്ടത് ആര്‍എസ്എസ് പ്രചാരകന്‍ എന്ന നിലയിലായതിനാല്‍, പാര്‍ട്ടിയില്‍നിന്നു നീക്കിയ സാഹചര്യം ഗുരുതരമാണെന്ന് ആര്‍എസ്എസ് നേതൃത്വം വിലയിരുത്തി. എന്നാല്‍ തിരഞ്ഞെടുപ്പു സമയത്തു മുകുന്ദനെപ്പോലുള്ളവരെ മാറ്റിനിര്‍ത്തുന്നതു പാര്‍ട്ടിക്കു തിരിച്ചടിയാകുമെന്നു ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് കുമ്മനം ഇടപെട്ട് അദ്ദേഹത്തെ തിരിച്ചെടുക്കുന്നത്.

Read More >>