മുഹമ്മദ്‌ അസറുദ്ദീന്‍റെ മകന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കോണ്‍ഗ്രസ്‌ എം പി യുമായിരുന്ന  മുഹമ്മദ്‌ അസറുദ്ദീന്‍റെ മകന്‍ അബ്ബാസ് വെള്ളിത്തിരയില്‍ അരങ്ങേറ്റം...

മുഹമ്മദ്‌ അസറുദ്ദീന്‍റെ മകന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നു

avv

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കോണ്‍ഗ്രസ്‌ എം പി യുമായിരുന്ന  മുഹമ്മദ്‌ അസറുദ്ദീന്‍റെ മകന്‍ അബ്ബാസ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നു. 'ഇടരിഗി കൊട്ടെഗ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അബ്ബാസിന്റെ അരങ്ങേറ്റം.

കെ.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അബ്ബാസിനൊപ്പം  മൂന്ന് നായികമാര്‍ പ്രത്യഷപ്പെടും എന്നാണു ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭ്യമാകുന്ന വിവരം. നായികമാര്‍ ആരോക്കെയെന്നോ ചിത്രത്തിലെ മറ്റു താരങ്ങള്‍ ആരെന്നതിനെപ്പറ്റിയൊ ഉള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചിത്രത്തിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.