'മുദ്ദുഗ്ഗവു' ആദ്യ ടീസര്‍ പുറത്തിറങ്ങി

സുരേഷ് ഗോപിയുടെ മകന്‍ നായകനാകുന്ന 'മുദ്ദുഗ്ഗവു' എന്ന ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്‌ ബാബുവും സാന്ദ്ര...

golkulസുരേഷ് ഗോപിയുടെ മകന്‍ നായകനാകുന്ന 'മുദ്ദുഗ്ഗവു' എന്ന ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്‌ ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകനായ വിപിന്‍ ദാസ് ആണ്.

നടന്‍ വിജയകുമാറിന്റെ മകള്‍ അര്‍ത്ഥന വിജയകുമാറാണ് ചിത്രത്തില്‍ ഗോകുലിന്റെ നായികയായി എത്തുന്നത്‌. വിജയ്‌ ബാബു, കണാരന്‍ ഹരീഷ് , സൌബിന്‍  ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കാര്‍ണിവല്‍ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല.