ദുബായിലെ റോഡുകള്‍ നിരീക്ഷിക്കാന്‍ കൂടുതല്‍ ക്യാമറകള്‍

ദുബായ്​∙ എമിറേറ്റിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്സ് റോഡുകളില്‍ പുതുതായ് 37 ക്യാമറകള്‍ കൂടി ഘടിപ്പിക്കുമെന്ന് ട്രാഫിക് അഡ്മിനിസ്‌ട്രേഷന്‍...

ദുബായിലെ റോഡുകള്‍ നിരീക്ഷിക്കാന്‍ കൂടുതല്‍ ക്യാമറകള്‍

sheikh-mohammed-bin-zayed-road-dubai

ദുബായ്​∙ എമിറേറ്റിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്സ് റോഡുകളില്‍ പുതുതായ് 37 ക്യാമറകള്‍ കൂടി ഘടിപ്പിക്കുമെന്ന് ട്രാഫിക് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കേണല്‍ സെയ്ഫ് മുഹയ്യര്‍ അല്‍ മസ്‌റൂഇ വെളിപ്പെടുത്തി. ഷെയ്ഖ് റാഷിദ്, ഷെയ്ഖ് സായിദ്, എമിറേറ്റ്സ്, ദുബായ്-അല്‍ ഐന്‍ ഉള്‍പ്പടെ വിവിധ റോഡുകളില്‍ ഇതിനകം തന്നെ 52 സ്ഥിരക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമേ ഇതേ റോഡുകളില്‍ വേഗപരിധി ലംഘിക്കുന്നവരെ കുടുക്കാനായി ഏഴ് മൊബൈല്‍ കൃാമറകളും സ്ഥാപിച്ചിട്ടുണ്ട്. മൊബൈല്‍ കൃാമറകള്‍ ആയതു കൊണ്ട് തന്നെ ഇതിനെ എളുപ്പം ഒരു സ്ഥലത്ത് നിന്നും വേറെ ഒരു സ്ഥലത്തേക്ക് മാറ്റാനാകും. അത്യാധുനിക സാങ്കേതിക മികവില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ക്യാമറകള്‍ കണ്ടെത്തുന്നതിനായി ഗതാഗത വകുപ്പ് അധികൃതര്‍  ഹോളണ്ടില്‍ നടന്ന ഇന്റര്‍ ട്രാഫിക് പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു.