മോഹന്‍ലാലിന്റെ 'പുലിമുരുകന്‍' റിലീസിന് തയ്യാറെടുക്കുന്നു

കാലാപാനിക്ക് ശേഷം മോഹന്‍ലാലും തമിഴ് നടന്‍ പ്രഭുവും വീണ്ടും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കു ഈണം നല്‍കിയിരിക്കുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ ഗായിക എസ്.ജാനകി ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ

puli

മോഹന്‍ലാല്‍ ചിത്രം 'പുലിമുരുകന്‍' റിലീസിന് തയ്യാറെടുക്കുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നു. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പഴശ്ശിരാജക്കു ശേഷം മലയാളത്തില്‍ ഏറ്റവും മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രമായിരിക്കും. 15 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ബാഹുബലി, ശിവജി തുടങ്ങിയ ചിത്രങ്ങളുടെ  സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സ്റ്റണ്ട് കോറിയോഗ്രാഫറായ പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. പുള്ളിപ്പുലികളും മറ്റു വന്യമൃഗങ്ങളുമായുള്ള മോഹനലാലിന്റെ സംഘടന രംഗങ്ങള്‍ മറ്റും ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.