വിദേശയാത്രയിലായതിനാല്‍ തല്‍ക്കാലം ബ്ലോഗെഴുത്ത് നിര്‍ത്തുന്നുവെന്ന് മോഹന്‍ലാല്‍

സൂപ്പര്‍താരം മോഹന്‍ലാലിന്റെ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകള്‍ അദ്ദേഹത്തിന്റെ  ബ്ലോഗിന്റെ രൂപത്തില്‍ പ്രേക്ഷകര്‍ക്ക് എല്ലാ മാസവും ലഭിക്കാറുണ്ട്....

വിദേശയാത്രയിലായതിനാല്‍ തല്‍ക്കാലം ബ്ലോഗെഴുത്ത് നിര്‍ത്തുന്നുവെന്ന് മോഹന്‍ലാല്‍

mohanlal-birthday-4_0_0

സൂപ്പര്‍താരം മോഹന്‍ലാലിന്റെ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകള്‍ അദ്ദേഹത്തിന്റെ  ബ്ലോഗിന്റെ രൂപത്തില്‍ പ്രേക്ഷകര്‍ക്ക് എല്ലാ മാസവും ലഭിക്കാറുണ്ട്. കൂടുതലും കാലിക പ്രാധാന്യം ഉള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മോഹന്‍ലാലിന്‍റെ ബ്ലോഗ്‌ ചൂടേറിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെക്കാറുണ്ട്.

എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഈ മാസം തന്റെ ബ്ലോഗ് ഉണ്ടാകില്ലെന്ന് ബ്ലോഗിലൂടെത്തന്നെ പറഞ്ഞിരിക്കുകയാണ് താരം. കുടുംബവുമൊത്ത് വിദേശയാത്രയിലായതാണ് ഇത്തവണത്തെ ബ്ലോഗെഴുത്ത് മുടങ്ങാന്‍ കാരണം എന്നാണു മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.

"ഞാന്‍ ഒരു വിദേശയാത്രയുടെ തിരക്കിലാണ്. അതിനാല്‍ എന്റെ ചിന്തകള്‍ പകര്‍ത്തുവാന്‍ പറ്റിയ ഒരു സാഹചര്യത്തിലല്ല. ഈ മാസം ഞാനൊരു ഇടവേള എടുക്കുകയാണ്. അടുത്ത മാസം തീര്‍ച്ചയായും ഇതുവഴി നിങ്ങളിലേക്ക് എത്തുന്നതായിരിക്കും." എന്നാണു ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്.  വിദേശയാത്രയുടെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.