'ഒപ്പ'ത്തിലെ കഥാപാത്രം വെല്ലുവിളികള്‍ നിറഞ്ഞത് : മോഹന്‍ലാല്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം 'ഒപ്പ'ത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അന്ധനായ...

oppam

പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം 'ഒപ്പ'ത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അന്ധനായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌. വിമല രാമന്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നു.

ഇതിനുമുന്‍പ്  'യോദ്ധ' , 'ഗുരു' എന്നീ ചിത്രങ്ങളില്‍ കുറച്ചു രംഗങ്ങളില്‍ മാത്രം അന്ധനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മുഴുനീള അന്ധ കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിലെ കഥാപാത്രം ഒരു വെല്ലുവിളി ആയിരുന്നുവെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ദുരൂഹ മരണത്തെ ചുറ്റിപ്പറ്റിയുള്ള വളരെ ഉദ്വേഗജനകമായ ഒരു ചിത്രമായിരിക്കും 'ഒപ്പം' എന്നും കാഴ്ചക്കാര്‍ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ ഇതിനോടകം ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. സംവിധായകനായ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്‌. ദേശീയ അവാര്‍ഡ്‌ ജേതാവായ നടന്‍ സമുദ്രക്കനി, ചെമ്പന്‍ വിനോദ്, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.