മോഹന്‍ ലാലിന്റെ 'ബെന്‍സ് വാസു'

കുറേക്കാലമായി മോഹന്‍ലാല്‍ ബെന്‍സ് വാസുവാകുന്നു എന്ന വാര്‍ത്ത കേട്ടുതുടങ്ങിയെങ്കിലും, ഇതാദ്യമായി ബെന്‍സ് വാസുവുമായി ബന്ധപെട്ട കൂടുതല്‍ വിവരങ്ങള്‍...

മോഹന്‍ ലാലിന്റെ

benz-vasu

കുറേക്കാലമായി മോഹന്‍ലാല്‍ ബെന്‍സ് വാസുവാകുന്നു എന്ന വാര്‍ത്ത കേട്ടുതുടങ്ങിയെങ്കിലും, ഇതാദ്യമായി ബെന്‍സ് വാസുവുമായി ബന്ധപെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്.

വാസു എന്ന തനി ഗ്രാമീണനായ ടാക്‌സി ഡ്രൈവറുടെ കഥയാണ് ബെന്‍സ് വാസു.വാസു ഓടിക്കുന്നത് ബെന്‍സ് കാറല്ല , മറിച്ച് ഒരു  സാധാരണ അംബാസഡര്‍ കാറാണ്.  ആ അംബാസിഡറിനെ വാസു സ്‌നേഹിക്കുന്നത് സ്വന്തം മകനു തുല്യമാണ്. കാലം ഇത്രകഴിഞ്ഞിട്ടും, വിപണിയിലും, നിരത്തിലും പുതിയ മോഡല്‍ കാറുകള്‍ പലതും വന്നിട്ടും വാസുവിന് തന്റെ അംബാസിഡറിനോടുള്ള സ്‌നേഹം കുറയുകയോ, അതയാള്‍ വില്‍ക്കുകയോ ചെയ്തിട്ടില്ല.


മറ്റൊരാളും തന്റെ കാറോടിക്കുന്നതോ, കാറിനെ കുറ്റം പറയുന്നതോ വാസുവിന് ഇഷ്ടവുമല്ല. സ്വന്തം അംബാസിഡര്‍ ബെന്‍സിനേക്കാള്‍ വലുതായി കാണുന്ന വാസുവിനെ അങ്ങനെ നാട്ടുകാര്‍ ബെന്‍സ് വാസു എന്ന് കളിയാക്കി വിളിച്ചു തുടങ്ങി. ആ നാട്ടില്‍ ആദ്യമായി വരുന്ന വാഹനവും വാസുവിന്റെ ഈ അംബാസിഡറാണ്. അക്കാലത്ത് നാട്ടിലുണ്ടാകുന്ന എന്ത് വിശേഷത്തിനും അത്യാഹിതത്തിനും വാസുവിന്റെ കാറിനെയാണ് പ്രദേശവാസികള്‍ ആശ്രയിച്ചിരുന്നത്. ധാരാളം പേരുടെ ജീവന്‍ രക്ഷിക്കാനും, പലരുടേയും കല്യാണത്തിനുമൊക്കെ ഓടിയെത്തിയിരുന്നത് വാസുവിന്റെ അംബാസിഡര്‍ തന്നെ. എന്നാല്‍ കാലം പോകെ ആ നാട്ടിലും പുതിയ പുതിയ വണ്ടികള്‍ വന്നു. അതോടെ വാസുവിന്റെ കാറിനെ പലര്‍ക്കും വേണ്ടാതായി. അതില്‍ വാസു നിരാശനുമായിരുന്നു.

ഭാര്യയും, മകനുമുള്‍ക്കൊള്ളുന്ന വാസുവിന്റെ ചെറിയ കുടുംബത്തിലേക്ക് തുടര്‍ന്ന് പുതിയ ചില അഥിതികള്‍ കൂടി കടന്നു വരുന്നു. അത് വാസുവിന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് ബെന്‍സ് വാസു എന്ന ചിത്രത്തിന്റെ പശ്ചാത്തലം.

ഒരു വടക്കന്‍ സെല്‍ഫി എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ജി പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെന്‍സ് വാസു. ബെന്‍സ് വാസു എന്ന ടൈറ്റില്‍ കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ നായികയെ തീരുമാനിച്ചിട്ടില്ല.