മോഹന്‍ലാല്‍ വീണ്ടും സൈനികന്റെ വേഷത്തില്‍

1971ലെ  ഇന്‍ഡോ-പാക് യുദ്ധം പ്രമേയമാകുന്ന സിനിമയില്‍ മോഹന്‍ലാല്‍  നായകനാകുന്നു. മേജര്‍ രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് മേജര്‍...

മോഹന്‍ലാല്‍ വീണ്ടും സൈനികന്റെ വേഷത്തില്‍

thdfhjfjrkj

1971ലെ  ഇന്‍ഡോ-പാക് യുദ്ധം പ്രമേയമാകുന്ന സിനിമയില്‍ മോഹന്‍ലാല്‍  നായകനാകുന്നു. മേജര്‍ രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് മേജര്‍ രവി ചിത്രത്തില്‍ മോഹന്‍ലാല്‍ സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

"ബന്ധങ്ങള്‍ എന്തുകൊണ്ട് നിലനിര്‍ത്തിക്കൂടാ? യുദ്ധങ്ങള്‍ നിര്‍ത്തിക്കൂടേ......?"യെന്ന ടാഗ് ലൈനോട് കൂടിയായിരിക്കും ചിത്രം വരുന്നത്." നമ്മുടെ രാജ്യത്ത് നിന്നും തന്നെ വിഘടിച്ചു  പോയിട്ടുള്ളവരാണ് പാക്കിസ്ഥാനും ബംഗ്ലാദേശും ഒക്കെ. നമുക്ക് ഒരു മന:സമാധാനവും ഇല്ലാതെ കഴിയാന്‍ വേണ്ടി രണ്ട് അയല്‍രാജ്യമായി ചിത്രീകരിച്ചുകൊണ്ടുനില്‍ക്കുന്നു. ഈ അവസ്ഥക്ക് മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതാണു പുതിയ സിനിമ പറയുന്നത്."  സംവിധായകനായ മേജര്‍ രവി മാധ്യമങ്ങളോട് പറഞ്ഞു.

രാജസ്ഥാന്‍ ആണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്നാണു അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭ്യമാകുന്ന വിവരം.