സൗദി അറേബ്യയിലെത്തുന്ന പ്രവാസികള്‍ക്ക് സ്ഥിരം താമസാനുമതി രേഖ നല്‍കുന്ന പദ്ധതി നടപ്പിലാകുന്നു

പ്രവാസികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുന്ന നീക്കങ്ങളുമായി സൗദി അറേബ്യ. സൗദി അറേബ്യയിലെത്തുന്ന പ്രവാസികള്‍ക്ക് സ്ഥിരം താമസാനുമതി രേഖ നല്‍കുന്ന പദ്ധതി...

സൗദി അറേബ്യയിലെത്തുന്ന പ്രവാസികള്‍ക്ക് സ്ഥിരം താമസാനുമതി രേഖ നല്‍കുന്ന പദ്ധതി നടപ്പിലാകുന്നു

saudi-1

പ്രവാസികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുന്ന നീക്കങ്ങളുമായി സൗദി അറേബ്യ. സൗദി അറേബ്യയിലെത്തുന്ന പ്രവാസികള്‍ക്ക് സ്ഥിരം താമസാനുമതി രേഖ നല്‍കുന്ന പദ്ധതി അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് സൗദി ഉപകിരീടാവകാശി അമീര്‍ സല്‍മാന്‍ അറിയിച്ചു. അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡ് മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. .

അറബ് രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും മുസ്ലീങ്ങള്‍ക്കുമാണ് സ്ഥിരം താമസാനുമതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദി പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ഇത്തരം നടപടി കൈക്കൊള്ളുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് മാത്രമാണ് പ്രഖ്യാപനം. പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അമീര്‍ മുഹമദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച പരിവര്‍ത്തന പദ്ധതി ഇന്നു ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗം അംഗീകരിച്ചു. പ്രസ്തുത പ്രഖ്യാപനം രാജ്യത്തിന്റെ മുന്നോട്ടുളള പ്രയാണത്തിന് മുതല്‍ക്കൂട്ടാകുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വിലയിരുത്തി.

Read More >>