പ്രധാനമന്ത്രി പരവൂരിലേക്ക്...

ഡല്‍ഹി : പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി  ഉച്ചയോട് കൂടി കേരളത്തില്‍ എത്തും.സംഭവത്തില്‍ നടുക്കം...

പ്രധാനമന്ത്രി പരവൂരിലേക്ക്...

kerala-temple-

ഡല്‍ഹി : പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി  ഉച്ചയോട് കൂടി കേരളത്തില്‍ എത്തും.സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഈ ഘട്ടത്തില്‍ കേരളത്തിന്‌ ആവശ്യമായ എല്ലാ സേവനങ്ങളും വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നന്ദയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തില്‍ എത്തും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയാണ് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്.


സംഭവുമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെടുന്ന എന്ത് സഹായവും നല്‍കുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ദേശിയ ദുരന്ത നിവാരണ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി. എയര്‍ ആംബുലന്‍സ് അടക്കമുള്ള സേവനങ്ങള്‍ കേരളത്തില്‍ ഉടന്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉച്ച കഴിഞ്ഞു കേരളത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതെ സമയം, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കൊല്ലത്ത് ചേരും.