മോഡി കൊല്ലത്ത് എത്തി; ജനറൽ ആശുപത്രി സന്ദർശിക്കും

കൊല്ലം പരവൂരിൽ പൊറ്റിങ്കൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്ത് എത്തി.

മോഡി കൊല്ലത്ത് എത്തി; ജനറൽ ആശുപത്രി സന്ദർശിക്കും

modi in plain 1

കൊല്ലം: കൊല്ലം പരവൂരിൽ പൊറ്റിങ്കൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്ത് എത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി കൊല്ലത്തേക്ക് ഹെലികോപ്റ്ററിലാണ് വന്നത്. കൊല്ലത്ത് വിമാനം ഇറങ്ങിയ ശേഷം മോഡി സംഭവം നടന്ന ക്ഷേത്ര മൈതാനത്തേക്ക് കാര്‍മാര്‍ഗം പോകും.

കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എൻ.കെ. പ്രേമചന്ദ്രൻ എംപി, ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍  എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.


ക്ഷേത്ര മൈതാനം സന്ദര്‍ശിച്ച ശേഷം സ്ഫോടനത്തിൽ പരുക്കേറ്റ ഭൂരിഭാഗം പേരെയും പ്രവേശിപ്പിച്ചിരിക്കുന്ന കൊല്ലം ജില്ലാ ആശുപത്രി മോദി സന്ദർശിക്കും. തുടർന്ന് കൊല്ലം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചർച്ച നടത്തും. ഇതിനു ശേഷം അദ്ദേഹം ഡ‍ൽഹിയിലേക്ക് തിരിക്കും.

അതെ സമയം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധിയും വൈകിട്ടോടെ കേരളത്തിലെത്തും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയും പരുക്കേറ്റവരെ സന്ദർശിച്ചു. മന്ത്രിമാരായ വി.എസ്.ശിവകുമാർ, രമേശ് ചെന്നിത്തല, ഷിബു ബേബി ജോൺ തുടങ്ങിയവരും സംഭവസ്ഥലം സന്ദർശിച്ചു.

Read More >>