കഴിഞ്ഞ തവണ ആയിരത്തില്‍ താഴെ വോട്ടിന് ജയിച്ചത് 8 പേര്‍

കൊച്ചി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ യു.ഡി.എഫിന് ഉണ്ടായിരുന്നത് കേവലം രണ്ടു സീറ്റുകളുടെ ഭൂരിപക്ഷം. എന്നാല്‍ കഴിഞ്ഞ തവണ ആയിരത്തില്‍ താഴെ...

കഴിഞ്ഞ തവണ ആയിരത്തില്‍ താഴെ വോട്ടിന് ജയിച്ചത് 8 പേര്‍

election-new

കൊച്ചി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ യു.ഡി.എഫിന് ഉണ്ടായിരുന്നത് കേവലം രണ്ടു സീറ്റുകളുടെ ഭൂരിപക്ഷം. എന്നാല്‍ കഴിഞ്ഞ തവണ ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് വിജയിച്ചത് എട്ടുപേര്‍. അഴിക്കോട്, മണലൂര്‍, പിറവം, കോട്ടയം, പാറശ്ശാല എന്നി മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ 1000 ത്തില്‍ താഴെ വോട്ടിനു ജയിച്ചപ്പോള്‍ അടൂര്‍, കുന്നംകുളം, വടകര എന്നി മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ് ഇത്തരത്തില്‍ ജയിച്ചത്.


പിറവത്ത് നിന്ന് ജയിച്ച യു.ഡി.എഫിലെ ടി.എം ജേക്കബിന്റെ ഭൂരിപക്ഷമായിരുന്നു ഇതില്‍ ഏറ്റവും കുറവ്. 157 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടി.എം.ജേക്കബ് ജയിച്ചത്. എല്‍.ഡി.എഫിലെ എം.എം.ജേക്കബാണ് തോറ്റത്. 847 വോട്ട് നേടി വിജയിച്ച വടകരയിലെ സി.കെ നാണുവിനാണ് ആയിരത്തില്‍ താഴെയുള്ളവരുടെ പട്ടികയിലെ കൂടിയ ഭൂരിപക്ഷം. യു.ഡി.എഫിലെ പ്രേംനാഥ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. മണലൂരില്‍ യു.ഡി.എഫിലെ പി.എ.മാധവന്‍ 481 വോട്ടിനാണ് എല്‍.ഡി.എഫിലെ ബേബിജോണിനെ തോല്‍പ്പിച്ചത്. കുന്നംകുളത്തും സമാനമായ മത്സരമായിരുന്നു 481 വോട്ടിനാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.

സി.പി.എമ്മിലെ ബാബു എം.പാലിശ്ശേരി 481 വോട്ടിനാണ് യു.ഡി.എഫിലെ സി.എം.പി സ്ഥാനാര്‍ത്ഥി സി.പി.ജോണിനെ തോല്‍പ്പിച്ചത്. അരൂരില്‍ എല്‍.ഡി.എഫിന്റെ ചിറ്റയം ഗോപകുമാര്‍ കോണ്‍ഗ്രസിലെ പന്തളം സുധാകരനെ തോല്‍പ്പിച്ചത് 607 വോട്ടിനാണ്. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ ജയിച്ചത് 711 വോട്ടുകള്‍ക്കാണ്. സിറ്റിങ്ങ് എം.എല്‍എയായിരുന്ന വി.എന്‍.വാസവനാണ് തോറ്റത്. പാറശ്ശാലയില്‍ യു.ഡി.എഫ് ജയിച്ചത് 505 വോട്ടുകള്‍ക്കാണ്. യു.ഡി.എഫിലെ എ.ടി. ജോര്‍ജ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആനാവൂര്‍ നാഗപ്പനെയാണ് പരാജയപ്പെടുത്തിയത്. അഴിക്കോട് മണ്ഡലത്തില്‍ യു.ഡി.എഫിലെ കെ.എം.ഷാജി 493 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ എം.പ്രകാശന്‍ മാസ്റ്റരെ പരാജയപ്പെടുത്തിയത്. ഇത്തവണയും ഈ മണ്ഡലങ്ങളില്‍ കനത്ത മത്സരമാണ് നടക്കുന്നത്.