വര്‍ഗീയവോട്ടുകള്‍ നേടി വിജയിക്കുന്നതിനേക്കാള്‍ ഭേദം തോല്‍ക്കുന്നതാണെന്ന് മന്ത്രി എം.കെ.മുനീര്‍

വര്‍ഗീയവോട്ടുകള്‍ നേടി വിജയിക്കുന്നതിനേക്കാള്‍ ഭേദം തോല്‍ക്കുന്നതാണെന്ന് മന്ത്രി എം.കെ.മുനീര്‍. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച കോഴിക്കോട്...

വര്‍ഗീയവോട്ടുകള്‍ നേടി വിജയിക്കുന്നതിനേക്കാള്‍ ഭേദം തോല്‍ക്കുന്നതാണെന്ന് മന്ത്രി എം.കെ.മുനീര്‍

20-1432100858-mk-muneer3

വര്‍ഗീയവോട്ടുകള്‍ നേടി വിജയിക്കുന്നതിനേക്കാള്‍ ഭേദം തോല്‍ക്കുന്നതാണെന്ന് മന്ത്രി എം.കെ.മുനീര്‍. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം സ്ഥാനാര്‍ഥികളുടെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമുദായിക ധ്രുവീകരണത്തിന് ബേപ്പൂര്‍ മണ്ഡലത്തില്‍ ശ്രമം നടന്നിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാരായവര്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് കെ.സി അബുവിന്റെ വിവാദ പ്രസംഗത്തെ പരാമര്‍ശിച്ചുള്ള ചോദ്യത്തിനാണ് മുനീര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ബേപ്പൂരില്‍ ഇടതുസ്ഥാനാര്‍ഥി തോറ്റാല്‍ കോഴിക്കോടിന് മുസ്ലിം മേയറും മുസ്ലിം എംഎല്‍എയും ലഭിക്കുമെന്നായിരുന്നു അബുവിന്റെ പ്രസ്താവന.