താന്‍ വോട്ട് ചെയ്യാറില്ലെന്ന് വെളിപ്പെടുത്തി മന്ത്രി കെ.സി ജോസഫ്

താന്‍ വോട്ട് ചെയ്യാറില്ലെന്ന് വെളിപ്പെടുത്തി മന്ത്രി കെ.സി ജോസഫ്. മത്സരിച്ചിരുന്ന കാലത്ത് പോലും വോട്ട് രേഖപ്പെടുത്തിയിരുന്നില്ലെന്നും 34...

താന്‍ വോട്ട് ചെയ്യാറില്ലെന്ന് വെളിപ്പെടുത്തി മന്ത്രി കെ.സി ജോസഫ്

k-c-joseph

താന്‍ വോട്ട് ചെയ്യാറില്ലെന്ന് വെളിപ്പെടുത്തി മന്ത്രി കെ.സി ജോസഫ്. മത്സരിച്ചിരുന്ന കാലത്ത് പോലും വോട്ട് രേഖപ്പെടുത്തിയിരുന്നില്ലെന്നും 34 വര്‍ഷത്തിനിടയില്‍ ഒറ്റത്തവണയെ താന്‍ വോട്ടുചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ പ്രസ് ക്ലബ്ബ് നടത്തിയ തെരഞ്ഞെടുപ്പ് സംവാദത്തിനിടയിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. വോട്ട് ചെയ്യാത്തതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കുന്ന മണ്ഡലമായ കണ്ണൂരിലെ ഇരിക്കൂറില്‍ നിന്നും കോട്ടയത്ത് പോയി വോട്ട് ചെയ്യാന്‍ കഴിയില്ലെന്നുള്ളതാണ് വോട്ട് ചെയ്യാത്തതിന് കാരണമായി മന്ത്രി പറഞ്ഞത്. സ്ഥാനാര്‍ത്ഥി ആയതിനാല്‍ വോട്ടെടുപ്പ് ദിവസം മണ്ഡലം വിട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


ഒരു തവണ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ അനുവദിച്ചുവെങ്കിലും പിന്നീട് പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചിട്ടും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണയും പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കുന്ന മണ്ഡലമായ ഇരിക്കൂറില്‍ വാടകവീട് പോലുമില്ലെന്നും മന്ത്രി പറഞ്ഞു.

കെ.സി ജോസഫ് വോട്ട് ചെയ്യാത്ത ജനപ്രതിനിധിയാണെന്ന പോസ്റ്ററുകള്‍ നേരത്തേ ഇരിക്കൂര്‍ മണ്ഡലത്തില്‍ ഉടനീളം പ്രത്യക്ഷപ്പെട്ടിരുന്നു.

Read More >>