സല്‍മാന്‍ ഖാനെ ഒളിമ്പിക്‌സ് ഗുഡ്‌വില്‍ അംബാസിഡറാക്കിയതിനെതിരെ കായികതാരങ്ങള്‍

മുംബൈ: റിയോ ഒളിമ്പിക്‌സില്‍ ഗുഡ്‌വില്‍ അംബാസിഡറായി ബോളിവുഡ് താരം സല്‍മാനെ തിരഞ്ഞെടുത്തതിനെതിരെ പ്രമുഖ കായിക താരം മില്‍ഖ സിംഗ്. കായിക താരങ്ങളെ...

സല്‍മാന്‍ ഖാനെ ഒളിമ്പിക്‌സ് ഗുഡ്‌വില്‍ അംബാസിഡറാക്കിയതിനെതിരെ കായികതാരങ്ങള്‍

salman-khan

മുംബൈ: റിയോ ഒളിമ്പിക്‌സില്‍ ഗുഡ്‌വില്‍ അംബാസിഡറായി ബോളിവുഡ് താരം സല്‍മാനെ തിരഞ്ഞെടുത്തതിനെതിരെ പ്രമുഖ കായിക താരം മില്‍ഖ സിംഗ്. കായിക താരങ്ങളെ പരിഗണിക്കാതെ സല്‍മാന് അവസരം നല്‍കിയതിനെ മില്‍ഖാ സിംഗ് എതിര്‍ത്തു.

കായിക മാമാങ്കത്തില്‍ ബോളിവുഡ് താരത്തെ അംബാസിഡറാക്കിയ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി തെറ്റാണെന്നും മില്‍ഖാ സിംഗ് പറഞ്ഞു.  പിടി ഉഷ, രാജ്‌വര്‍ധന്‍ സിംഗ് റാത്തോര്‍, അജിത് പാല്‍ തുടങ്ങി നിരവിധി പേരെ അംബാസഡറായി പരിഗണിക്കാമായിരുന്നുവെന്നും മില്‍ഖാ സിംഗ് പറഞ്ഞു.


കായിക താരങ്ങള്‍ക്ക് അംബാസിഡറെ ആവശ്യമില്ല. 2016 ലെ റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങളാണ് തങ്ങളുടെ അംബാസിഡര്‍മാര്‍. അതിനായി ഒരു ബോളിവുഡ് നടനെ തിരഞ്ഞെടുക്കേണ്ട കാര്യമില്ല. ബോളിവുഡ് ചടങ്ങിന് കായിക താരത്തെ അംബാസിഡറാക്കുമോ എന്നും മില്‍ഖാ സിംഗ് ചോദിച്ചു.

സല്‍മാന്‍ ഖാനെ അംബാസിഡറാക്കുന്നതിനെതിരെ പ്രമുഖ ഗുസ്തിതാരം യോഗേശ്വര്‍ ദത്തും രംഗത്തെത്തിയിരുന്നു. പിടി ഉഷയേയോ, മില്‍ഖാ സിംഗിനേയോ അംബാസിഡറാക്കണമെന്നായിരുന്നു യോഗേശ്വര്‍ ദത്ത് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് സല്‍മാന്‍ ഖാനെ ഒളിമ്പിക്‌സ് ഗുഡ്‌വില്‍ അംബാസിഡറാക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. ഇതാദ്യമായാണ് ഒരു ബോളിവുഡ് താരത്തെ ഒളിമ്പിക്‌സ് പോലെയൊരു ലോകവേദിയില്‍ ഗുഡ് വില്‍ അംബാസഡര്‍ ആയി തിരഞ്ഞെടുക്കുന്നത്.

Read More >>