വിശുദ്ധ നഗരമായ മക്ക ലോകത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നാകാന്‍ തയ്യാറെടുക്കുന്നു

വിശുദ്ധ നഗരമായ മക്ക ലോകത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നാവാന്‍ തയ്യാറെടുക്കുന്നു. മക്ക നഗരാസൂത്രണ വിഭാഗം ഇതിനായി നിരവധി പദ്ധതികളാണ് തയ്യാറാക്കുന്നത്....

വിശുദ്ധ നഗരമായ മക്ക ലോകത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നാകാന്‍ തയ്യാറെടുക്കുന്നു

Mecca-007

വിശുദ്ധ നഗരമായ മക്ക ലോകത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നാവാന്‍ തയ്യാറെടുക്കുന്നു. മക്ക നഗരാസൂത്രണ വിഭാഗം ഇതിനായി നിരവധി പദ്ധതികളാണ് തയ്യാറാക്കുന്നത്. 37 പുതിയ പദ്ധതികളാണ് മക്കയെ ലോകോത്തര നഗരങ്ങളോടൊപ്പം എത്തിക്കുന്നതിനും ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്നതിനുമായി നഗരാസൂത്രണ വിഭാഗം വിഭാവനം ചെയ്യുന്നത്.

മുനിസിപ്പല്‍ സേവനങ്ങള്‍ ഉയര്‍ന്ന ജീവിത നിലവാരം കൈവരിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ മെച്ചപ്പെടുത്തുകയാണ് പദ്ധതികളില്‍ പ്രധാനം. അതുവഴി ലോകത്തിലെ 10 മികച്ച നഗരങ്ങളുടെ കൂട്ടത്തില്‍ മക്കയെ ഉള്‍പ്പെടുത്താനാകുമെന്ന് നഗരാസൂത്രണ വിഭാഗം കണക്കുകൂട്ടുന്നു.

തന്ത്രപ്രധാനമായ 37 പുതിയ പദ്ധതികളാണ് ഭരണകൂടം പ്രവര്‍ത്തികമാക്കാന്‍ ഒരുങ്ങുന്നതെന്ന് പ്രദേശിക പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ മക്ക നഗരാസൂത്രണവിഭാഗം സെക്രട്ടറി ആദില്‍ സ്വാലിഹ് പറഞ്ഞു.

Read More >>