വിധവയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ യുവാവിനു വധശിക്ഷ

വധശിക്ഷക്ക് പുറമേ കൊല്ലപ്പെട്ട വിധവയുടെ കുടുംബത്തിനു ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും ഇല്ലാത്ത പക്ഷം ആറു മാസത്തെ കഠിന തടവ് കൂടി വിശ്വരാജിനു നല്‍കുമെന്നും കോടതി ഉത്തരവിട്ടു

വിധവയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ യുവാവിനു വധശിക്ഷ

മാവേലിക്കര ഓച്ചിറയില്‍ 34കാരിയായ വിധവയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ യുവാവിനു വധശിക്ഷ. ഓച്ചിറ വയ്‌നകം സ്വദേശിയായ വിശ്വരാജനെയാണ് (22) കോടതി വധശിക്ഷക്ക് വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ സംഭവമായതിനാലാണ് വധശിക്ഷ നല്‍കിയതെന്ന് ജഡ്ജി എ ബദറുദ്ദീന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

വധശിക്ഷക്ക് പുറമേ കൊല്ലപ്പെട്ട വിധവയുടെ കുടുംബത്തിനു ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും ഇല്ലാത്ത പക്ഷം ആറു മാസത്തെ കഠിന തടവ് കൂടി വിശ്വരാജിനു നല്‍കുമെന്നും കോടതി ഉത്തരവിട്ടു. കൌമാരക്കാരിയായ പെണ്‍കുട്ടിയുടെ അമ്മയാണ് കൊല്ലപ്പെട്ട വനിത.


പ്രസ്തുത കേസിന് പുറമേ ഓച്ചിറ പോലീസ് സ്റ്റേഷനില്‍ മറ്റു പല കേസുകള്‍ കൂടി വിശ്വരാജിന്റെ പേരിലുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്‌പോയി ബലാല്‍സംഗം ചെയ്തതും മറ്റു രണ്ടു സ്ത്രീകളെ കൂടി ലംഗികമായി പീടിപ്പിച്ചതുമാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍. അതിനാല്‍, പ്രതി പതിവ് കുറ്റവാളിയാണെന്നും സമൂഹത്തിനു വിപത്താണെന്നും കോടതി നിരീക്ഷിച്ചു.

ഒക്ടോബര്‍ 24 വൈകുന്നേരം 7 മണിക്കാണ് കേസിനാധാരമായ സംഭവം. വീട്ടിലേക്കു മടങ്ങുകയായിരുന്ന വനിതയെ ഇരുട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതി കടന്നുപിടിക്കുകയും ബോധം ക്ഷയിക്കുന്നത് വരെ പൊതിരെ തല്ലിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡിപ്പിച്ച ശേഷം, സമീപത്തുള്ള വയലിലേക്കു വിധവയെ തള്ളിയ ശേഷം പ്രതി കടന്നു. നാട്ടുകാര്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല. കായംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയ എ എന്‍ ഷാനിഹന്‍ ആണ് കേസ് അന്വേഷണം ഏറ്റെടുത്തു പ്രതിയെ കസ്റ്റടിയിലെടുത്തത്.

Read More >>