അധികാര രാഷ്ട്രീയത്തിന്‍റെ നിയമലംഘനത്തിനു കുടപിടിക്കുന്ന നീതിന്യായ വ്യവസ്ഥ

അധികാര രാഷ്ട്രീയം ഏതൊക്കെ വിധത്തിലാണ് നിയമലംഘനത്തിന് കൂട്ടുനിക്കുന്നത് എന്നത് വ്യക്തമാക്കുന്നതാണ് നരേന്ദ്രസിങ്ങിനെ വെറുതെ വിട്ടു കൊണ്ടുള്ള കോടതി...

അധികാര രാഷ്ട്രീയത്തിന്‍റെ നിയമലംഘനത്തിനു  കുടപിടിക്കുന്ന നീതിന്യായ വ്യവസ്ഥ

power

അധികാര രാഷ്ട്രീയം ഏതൊക്കെ വിധത്തിലാണ് നിയമലംഘനത്തിന് കൂട്ടുനിക്കുന്നത് എന്നത് വ്യക്തമാക്കുന്നതാണ് നരേന്ദ്രസിങ്ങിനെ വെറുതെ വിട്ടു കൊണ്ടുള്ള കോടതി ഉത്തരവു. ന്യായാധിപന്‍ തന്നെ നിയമലംഘനത്തിന് കൂട്ടുനിക്കുന്നു എന്ന് വ്യക്തം. പരാതിക്കാരനെ കുറ്റവാളിയാക്കുന്ന ഒരു നീതിന്യായ സമ്പ്രദായം ആണ്, ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്ന് പറയുന്നത് ഇവിടെ തികച്ചും ഉക്തിഹാസം ആയി തന്നെ ദൃശ്യമാകുന്നു.


ബിജെപി സര്‍ക്കാറിന്‍റെ ഒത്താശയോടെ എല്ലാ തെളിവുകളും എതിരായുള്ള ഒരു വ്യക്തി കുറ്റവിമുക്തന്‍ ആയതാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും അടുത്ത് നടന്ന രാഷ്ട്ര സേവനം. ഇവരുടെ ഇത്തരം പ്രവര്‍ത്തികള്‍ കാണുമ്പോള്‍  എനിക്ക് സംശയം ഈ കേസിലെ പ്രധാന സാക്ഷി ആയ എന്നെ പിടിച്ചു അകത്തിടുമോ എന്നതാണ്.  കാരണം അത്ര നിഷ്കരുണമായ രീതിയില്‍ ആണ് കേസ് വിചാരണ നടത്തിയ ജഡ്ജിമാര്‍ എന്നോട് പെരുമാറിയിട്ടുള്ളത്.

വിചാരണ സമയത്തെ ഈ പെരുമാറ്റം മൂലം, നീക്കി നീക്കി മാറ്റി വെക്കുന്ന ഈ രീതി കാരണം ഒരിടത്തും ജോലിക്ക് പോവാന്‍ പോലും ആവാതെ നിന്ന എന്നോട് ആ സമയത്തെ സിബിഐ മേധാവി എ.പി സിംഗ് പറഞ്ഞത്, ‘ഒരിക്കലും ഇങ്ങനുള്ള കാര്യത്തിനു ഇറങ്ങി പുറപ്പെടരുത്, ഇത് നിനക്കൊരു പാഠം ആണ്. ഞങ്ങളുടെ കൂടെ എത്രത്തോളം സഹകരിക്കാമോ അത്രയും നല്ലത്’ എന്നാണു.

ഈ സഹകരണം എന്നത് അവര്‍ക്ക് തോന്നിയ സമയത്ത് എന്നെ വിളിപ്പികുകയും, തോന്നിയ രീതിയില്‍ ചോദ്യം ചെയ്യുകയും, എല്ലാം അവരുടെ സൌകര്യത്തിനു നടപ്പിലാക്കുക എന്നതും ആണ്. ഒരു വിധത്തിലുള്ള മാനുഷിക പരിഗണനയും നല്‍കാതെ ആണ് ഇപ്രകാരം അവര്‍ എന്നെ നിസ്സഹായന്‍ ആക്കി കുറ്റവാളികളെ സഹായിച്ചത്.

ഇന്ന് രാവിലെ വായിച്ച ഒരു വാര്‍ത്തയുടെ ആഘാതത്തില്‍ നിന്ന് മുക്തമാകാതെ ആണ് ഞാന്‍ ഈ കുറിപ്പ് എഴുതാനിരിക്കുന്നത്.2001 ലെ ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് കേസിലെ ഒരു പ്രധാന പ്രതി കുറ്റവിമുക്തനാക്കി എന്ന വാര്‍ത്ത ഒരു ഇംഗ്ലീഷ് ദിനപത്രത്തിലാണ് കണ്ടത്.പ്രതിരോധ വകുപ്പിലെ മുന്‍ അസിസ്റ്റന്റ് സാമ്പത്തിക ഉപദേഷ്ടാവായിരുന്ന നരേന്ദ്രര്‍ സിംഗിനെ കുറ്റവിമുക്തനാക്കി എന്നത് അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു.ഇന്ത്യന്‍ എകസ്പ്രസ് ദിനപത്രം നല്കിയിരിക്കുന്ന വാര്‍ത്തയനുസരിച്ച് സിംഗ് ആര്‍ക്കെങ്കിലും ഏതെങ്കിലും അവസരത്തില്‍ എതെങ്കിലും തരത്തിലുള്ള പരിഗണന നല്കിയതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമായിരിക്കുന്നു എന്നാണ്.

പ്രത്യേക സിബിഐ കോടതി പ്രതികള്‍ക്ക് വേണ്ടി ഒത്തുകളിക്കുന്ന കാര്യം ഇവിടെ കാണാം. ഞാന്‍ നേരിട്ട് കണ്ട കാര്യങ്ങള്‍ പറയുക ആണേല്‍, കുറ്റവാളികളുടെ അഭിഭാഷകനെ ന്യായാധിപന്‍ അദേഹത്തിന്‍റെ സ്വകാര്യമുറിയില്‍ ചായ സത്കാരത്തിന് ക്ഷണിക്കുക, എന്നെ കുറ്റവിചാരണ ചെയ്യുന്ന സമയത്ത് ന്യായാധിപന്റെ അടുത്ത് ഇരിപ്പിടത്തിനു അടുത്ത് ഇരുന്നു കൊണ്ട് മകളുമായി കുടുംബ കാര്യങ്ങള്‍ സംസാരികുക തുടങ്ങിയ തികച്ചും കോടതിയലക്ഷ്യ കാര്യങ്ങള്‍ ആണ് ചെയ്തത്. കുറ്റവാളികളോട് സൌമ്യമായി പെരുമാറുകയും, സാക്ഷിയായ എന്നോട് കുറ്റവാളി എന്ന പോലെ സമീപനം നടത്തുകയും ചെയ്ത ഈ നീതിപീഠ സംരക്ഷകര്‍ ഫാസിസത്തിന്‍റെ മറ്റൊരു മുഖമാണ് കാട്ടി തരുന്നത്.  ഓരോ നീക്കവും കുറ്റവാളികളെ എത്രത്തോളം സഹായിക്കാം എന്നത് മാത്രം ആയിരുന്നു.

ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്ന ഒളിക്യാമറ ഓപ്പറേഷന് ശേഷം തെഹല്‍ക്ക ന്യുസ് പോര്‍ട്ടല്‍ 2001 മാര്‍ച്ച് 13നാണ് ദൃശ്യങ്ങള്‍ പുറത്ത് വിടുന്നത്. ഞാന്‍ സിംഗിന് കൈക്കൂലി പണം നല്കുന്ന ദൃശ്യവും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍  പണം സ്വീകരിക്കുന്ന ദൃശ്യവും ഞാന്‍ തന്നെയാണ് റെക്കോഡ് ചെയ്തത്. സാങ്കല്‍പികമായ ഒരു കമ്പനിയെ സഹായിക്കാന്‍ വേണ്ടി തന്നെയാണ് സിംഗ് കൈക്കൂലി വാങ്ങുന്നത് എന്നും ദൃശ്യങ്ങലില്‍ നിന്ന് വ്യക്തമാണ്.കമ്പനിയെ സഹായിക്കാം എന്നും കമ്പനിയുടെ ഉത്പന്നം വാങ്ങാമെന്നും അതില്‍ വ്യക്തമാക്കുന്നുണ്ട്. ക്യാമറ കള്ളം പറയാതെ എല്ലാ തെളിവുകളും കോടതിയില്‍ നിരത്തി വെച്ചപ്പോഴും ഇതൊന്നും ഒരു കുറ്റമല്ല എന്നും, ഈ ഒരു അഴിമതി പുറത്തു കൊണ്ട് വന്ന ഞാന്‍ ആണ് കുറ്റക്കാരന്‍ എന്ന ഒരു കാഴ്ചപ്പാട് എപ്പോഴും കോടതി സ്വീകരിച്ചു പോന്നു.സിംഗുമായുള്ള കൂടികാഴ്ചക്ക് സൗകര്യമൊരുക്കി തന്നത് പ്രതിരോധ മന്ത്രാലയത്തിലെ മറ്റൊരു ഉദ്യോഗസ്ഥനായ പി ശശിയാണ്. ഈ കൂടികാഴ്ചയില്‍ പ്രതിരോധ മന്ത്്രാലയത്തിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ കൂടിയായ ശശി, സിംഗിനെ കാണണ്ടേത് എന്തുകൊണ്ടാണ് എന്നും വ്യക്തമാക്കുന്നുണ്ട്. ഇതും ദൃശ്യങ്ങളില്‍ കാണാം.

പ്രതിരോധ മന്ത്രാലയത്തിനെ കൊണ്ട് ഏതെങ്കിലും ഒരു ഉത്പന്നം വാങ്ങിപ്പിക്കണമെങ്കില്‍ അതിന് ധനകാര്യ വകുപ്പിന്റെ അനുഗ്രഹം അനിവാര്യമാണ്.ഈ ഉത്പന്നം വാങ്ങാനുള്ള പണം കണ്ടെത്താനുള്ള ഉത്തരാവാദിത്വം അവര്‍ക്കാണ്.ന്യുഡല്‍ഹി ശിവാജി സ്റ്റേഡിയത്തിന് സമീപമുള്ള ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്.

സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്‍പ് ജസ്റ്റിസ് വെങ്കടസ്വാമി കമ്മീഷന്റെ അന്വേഷണത്തില്‍

ടേപ്പുകള്‍ കൃത്രിമമല്ല എന്ന് തെളിഞ്ഞിരുന്നു. ജസ്റ്റിസ് ഫുകാന്‍ കമ്മീഷന്‍ ഇതിനെ തുടര്‍ന്ന ഈ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ ലണ്ടനിലേക്കും അയച്ചു.ഫോറന്‍സിക് പരിശോധനയും ചേപ്പുകള്‍ കൃത്രിമമല്ല എന്ന് ഉറപ്പിച്ചിരുന്നു.ഈ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ആണ് ബിജെപി അദ്ധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കൈക്കുലി വാങ്ങിയ കേസില്‍ ശിക്ഷിക്കപ്പെടുന്നത്.

2014ല്‍ ബിജെപി അധികാരത്തിലേറിയതോടെ് ചിത്രം മാറി.തെളിവുകള്‍ മാറാതിരിക്കുമ്പോഴും ഒന്നിന് പിറകെ ഒന്നായി കുറ്റവാളികളെ വെറുതെ വിട്ടു കൊണ്ടിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ ഇതിന് പിറകേയുള്ള ഓട്ടത്തിലാണ്. ഇതിനോടകം വിവിധ കോടതികളിലായി 300ലധികം തവണ  ഹാജരായിട്ടുണ്ട്. സിംഗിനെതിരേ അന്വേഷണം ആരംഭിച്ചപ്പോള്‍ അഴിമതി തടയാന്‍ രൂപീകരിക്കപ്പെട്ട കേന്ദ്ര വിജിലന്‍സ് കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാനും എന്നോട് ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയിലെ സാകേതിലെ സിബിഐ കോടതിയില്‍ പുതിയ ജഡ്ജ് രമേഷ് കുമാര്‍ കേസ് കേള്‍ക്കാന്‍ ആരംഭിച്ചത് മുതല്‍ പ്രധാന സാക്ഷിയായ എന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ വ്യത്യാസം അനുഭവപ്പെട്ടിരുന്നു.നീതികരിക്കാന്‍ കഴിയാത്തവണ്ണം ഞാന്‍ അക്രമിക്കപ്പെടുകയായിരുന്നു.ഒഫിഷ്യല്‍ സീക്രട്ടസ് ആക്ട് കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകേണ്ട ദിവസം തന്നെ സിബിഐ കോടതിക്ക് മുന്നില്‍ മൊഴി നല്‍കാനും ഹാജരാകേണ്ടി വരുന്ന സാഹചര്യത്തിലാണ് ഞാന്‍ അവധി ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്നത്.എന്റെ അപേക്ഷ നിലനില്‍ക്കുമ്പോഴും എനിക്കെതിരേ സിബിഐ കോടതിയിലെ ജഡ്ജ് അറസ്റ്റ് വാറണ്ടിന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അതേ കോടതിയില്‍ ഞാന്‍ 11 കേസുകളില്‍ പ്രധാന സാക്ഷിയുമാണ്.

എല്ലാ മാസവും അഞ്ചോ ആറോ തവണ പ്രധാന സാക്ഷിയായി ഞാന്‍ ആ കോടതിയില്‍ ഹാജരാകാറുണ്ട്. ആ സാഹചര്യത്തില്‍ ഒറ്റ ദിവസം ഹാജാരാകത്തതിനെ തുടര്‍ന്ന് എനിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചത് എങ്ങിനെ എന്ന് ഞെട്ടിപ്പോയി. ഇത് വ്യക്തി വിദ്വേഷം തീര്‍ക്കാന്‍ വേണ്ടി നിയമത്തെ ദുരുപയോഗം ചെയ്ത പ്രവൃത്തി തന്നെയാണ്.

ഞാന്‍ താമസിക്കുന്ന ദ്വാരകയില്‍ നിന്ന് സാകേത് കോടതി വരെയുള്ള 22 കി മി 2 മണിക്കൂര്‍ യാത്ര ചെയ്യാന്‍ 600 രൂപയാണ് എനിക്ക് ചിലവാകുന്നത്. കോടതിയില്‍ മണിക്കുറുകളോളം എന്റെ കേസ് വിളിക്കാനായി  കാത്തുകെട്ടി കിടക്കാറുമുണ്ട്.എന്നാല്‍ എന്റെ ഊഴം എത്തുമ്പോള്‍ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ മാത്രമാണ് എന്നോട് ചോദിക്കുക.അതിന് ശേഷം സിബിഐ പ്രോസിക്യുട്ടറോട് തനിക്ക് പ്രധാനപ്പെട്ട മറ്റ് ചില ആവശ്യങ്ങള്‍ ഉണ്ട് എന്ന് ചൂണ്ടികാട്ടി കേസ് അന്ന്കത്തേക്ക് കേസ് അവസാനിപ്പിക്കാറാണ് അദ്ദേഹത്തിന്റെ പതിവ്.കുറ്റവാളികളെ നി.മത്തിന് കീഴില്‍  കൊണ്ട് വരാം എന്ന പ്രതീക്ഷയിലാണ്  നീണ്ട ഗതാഗത കുരുക്കള്‍ക്കിടയിലും 2 മണിക്കൂര്‍ സഞ്ചരിച്ച് ജോലിസ്ഥലത്ത് നിന്ന് ലീവെടുത്ത് പല പ്രധാനപ്പെട്ട ആവശ്യങ്ങളും മാറ്റിവെച്ച് ഞാന്‍ കോടതിയില്‍ ഹാജരാകാന്‍ സമയം കണ്ടെത്തിയിച്ചുള്ളത്.

സമതാപാര്‍ട്ടിയുടെ ട്രഷറര്‍ ആര്‍ കെ ജയ്‌നിനാണ് മറ്റൊരു കുറ്റവാളി.അദ്ദേഹത്തിന്റെ മുതിര്‍ന്ന വക്കീല്‍ 10 ദിവസത്തില്‍ കൂടുതല്‍ എന്നെ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.4-5ാേ ചോദ്യങ്ങള്‍ക്ക് അപ്പുറം ചോദിക്കാതെ ആണ് അദ്ദേഹവും അവസാനിപ്പിക്കുക.ഇതിനൊക്കെ തെളിവുകളും ഉണ്ട്.എന്റെ കേസ് കൈകാര്യം ചെയ്യുമ്പോള്‍ മാത്രം ജഡ്ജിക്ക് മറ്റ് പല പ്രധാനപ്പെട്ട കേസുകളും വരുന്നു മാത്രവുമല്ല ഈ കേസ് യുക്തിസഹമായ രീതയില്‍ അവസാനിപ്പിക്കണം എന്നത് അദ്ദേഹത്തിന്റെ ആവശ്യമായി തോന്നുന്നുമില്ല.

ഈ സാഹചര്യത്തില്‍ കടുത്ത നിരാശയിലാണ് ഞാന്‍  പറയുന്നത് ക്ഷമയോടെ കേള്‍ക്കണം എന്ന്് അപേക്ഷിക്കുന്നത്.എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മൊഴി നല്‍കാന്‍ ഞാന്‍ തയ്യാറാകുമ്പോള്‍ എന്ത് കൊണ്ടാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന് മറ്റാര്‍ക്കും തോന്നാത്തത് എന്തായിരുന്നു എന്റെ ചോദ്യം.അന്നത്ത കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ച് ജഡ്ജ് രമേശ് കുമാര്‍ ആര്‍ കെ ജയ്‌നിനന്റെ വക്കിലിനെ തന്റെ സ്വകാര്യ ചേംബറില്‍ ഒരു ചായക്ക് ക്ഷണിച്ചു.

എന്റെ കുടുംബത്തിലേ വരുമാനമുള്ള ഏക വ്യക്തി ഞാനാണ്.ഒച്ചിന്റെ വേഗതയില്‍ ഇഴഞ്ഞ് നീങ്ങുന്ന കോടതിയുടെ വിചാരണ  എന്റെ കുടുംബത്തിന് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നത്.

ദിവസവും എന്നെ കോടതിയിലേക്ക് വിളിച്ചു വരുത്തുന്നതിന് പകരം മൊഴി നല്‍കാന്‍ വിളിപ്പിക്കുമ്പോള്‍ കുടുതല്‍ സമയം കേള്‍ക്കണം എന്നും ആവശ്യപ്പെടുന്നത്.എന്നാല്‍ ഈ അപേക്ഷകള്‍ ഒക്കെ സിബിഐ കോടതി ജഡ്ജിയും സിബിഐ പ്രോസിക്യുട്ടറും നിര്‍ദ്ദയം തള്ളുകയായിരുന്നു.ഇതില്‍ നിന്ന് ഒക്കെ ഞാന്‍  സംശയിക്കുന്നത് കുറ്റവാളികള്‍ക്ക് പകരം ഞാന്‍ ജയിലില്‍ പോകണം എന്നതാണോ ഇവരുടെ ആഗ്രഹം എന്നാണ്.

ജഡ്ജി രമേശ് കുമാറിന്റെ കോടതിയില്‍ കുറ്റവാളികള്‍ എല്ലാ പരിഗണനകളോടും കൂടി ഇരിക്കുകയും അതേസമയം പ്രധാന സാക്ഷിയായ എന്നെ കോടതി നടപടികള്‍ പുര്‍ത്തീയാകുന്ന വരെ നിര്‍ത്തുകയും ചെയ്യുക ആണുണ്ടായത്. .3-4 കേസുകള്‍ മാത്രമാണ് അദ്ദേഹം ഒരു ദിവസം പരിഗണിക്കുന്നത് എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്‍രെ കേസ് പരിഗണിക്കാന്‍ ധാരാളം സമയമുണ്ട് എന്നിരിക്കെ അദ്ദേഹം അതിന് തയ്യാറാകുന്നുമില്ല.കേസ് നീട്ടി കൊണ്ട് പോകാനുള്ള ഗൂഡാലോചനയായി ആണ് ഞാന്‍ ഇതിനെ സംശയിക്കുന്നത്.

ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തെഹല്‍ക്ക പുറത്ത് വിടുന്നത് മാര്‍ച്ച് 13 2001 ലാണ്. 5-6 ദിവസത്തിന് ശേഷം സിബിഐ എന്നെ മുന്‍പ് ചെയ്ത് മറ്റൊരു വാര്‍ത്തയുടെ പേരില്‍ പ്രതിയാക്കി.

നോര്‍ത്ത് ഈസ്റ്റിലെ നുഴഞ്ഞ് കയറ്റക്കാരേ കുറിച്ചുള്ള വാര്‍ത്ത എനിക്ക് എവിടെ നിന്ന് ലഭിച്ചു എന്നത് സംബന്ധിച്ച് അവര്‍ എന്നെ ദിവസങ്ങളോളം ചോദ്യം ചെയ്തു. എന്നെ പ്രതിയാക്കി വിചാരണകോടതി കുറ്റപത്രവും സമര്‍പ്പിച്ചു.എന്നാല്‍ ഇത് കെട്ടിചമച്ച കേസാണെന്നും തെളിവുകളില്ല എന്നും ബോദ്ധ്യപ്പെട്ട സാഹചര്യത്തില്‍ ദില്ലി കോടതി എന്നെ വെറുതേ വിട്ടു.

ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ തുടങ്ങിയ യാതൊരു മനുഷ്യത്വ പരിഗണന ഇല്ലാത്ത ഇത്തരം പീഡനങ്ങള്‍ കാരണം ആരോഗ്യപരമായ പ്രശ്നങ്ങള്‍ എന്നില്‍ ഉണ്ടാക്കി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പോകാന്‍ എന്‍റെ ഭാര്യ നിര്‍ബന്ധിത ആയി. എല്ലാ തെളിവുകളും എന്‍റെ കൈവശം ഉണ്ടായിട്ടും കോടതി യാതൊരു പരിഗണനയും നല്‍കാതെ അധികാര പ്രമുഖരുടെ താത്പര്യത്തിന് വഴങ്ങി കൂടുതല്‍ ക്രൂശിക്കുകയാണ് കോടതി ചെയ്തത്. ഇത്തരം നടപടികള്‍ നാളുകള്‍ തുടരുകയും ചെയ്തു.

പരമാവധി ചിത്രവധം നടത്തി എന്നെ കൊണ്ട് കേസ് പിന്‍വലിപ്പിക്കുക എന്നത് തന്നെയാണ് സിബിഐ മേലാളന്മാര്‍ക്ക് അധികാര കേന്ദ്രത്തില്‍ നിന്നും കിട്ടിയ നിര്‍ദേശം എന്നത് തന്നെയാണ് എനിക്ക് തോന്നുന്നത്. എവിടെ നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ആ പ്രതിയെ വെറുതെ വിടാന്‍ വേണ്ടി അധികാരസ്ഥാനങ്ങളും, രാഷ്ട്രീയ നേതൃത്വവും, നിയമ വ്യവസ്ഥയും കൂട്ടുനിക്കുന്നു എന്നത് ഒരു രാജ്യത്തിന്‍റെ ഭരണഘടനയെ നിഷ്കരുണം നശിപ്പിക്കുക എന്നതല്ലാതെ മറ്റൊന്നും അല്ല.Read More >>