മണ്ണാര്‍ക്കാട് മത്സരം ഇടതും വലതുമായല്ല, ശക്തി തെളിയിക്കാനൊരുങ്ങുന്നത് സുന്നികള്‍

മണ്ണാര്‍ക്കാട് ഇത്തവണ ശരിക്കും മത്സരം ഇടതും വലതുമായല്ല, ശക്തി തെളിയിക്കാനൊരുങ്ങുന്നത് ഇരുവിഭാഗം സുന്നികള്‍പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലം ഇത്തവണ...

മണ്ണാര്‍ക്കാട് മത്സരം ഇടതും വലതുമായല്ല, ശക്തി തെളിയിക്കാനൊരുങ്ങുന്നത് സുന്നികള്‍

sunni

മണ്ണാര്‍ക്കാട് ഇത്തവണ ശരിക്കും മത്സരം ഇടതും വലതുമായല്ല, ശക്തി തെളിയിക്കാനൊരുങ്ങുന്നത് ഇരുവിഭാഗം സുന്നികള്‍

പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലം ഇത്തവണ സംസ്ഥാന ശ്രദ്ധയാകര്‍ഷിക്കുന്നത് സഹോദരങ്ങളായ സുന്നി പ്രവര്‍ത്തകരെ കൊല ചെയ്ത പ്രതികളെ സഹായിച്ച മണ്ണാര്‍ക്കാട് എം .എല്‍.എ ഷംസുദ്ദീനെ ജയിപ്പിക്കരുത് എന്ന കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയോടെയാണ്. കാന്തപുരത്തിന്റെ പ്രസ്താവനയോടെ സുന്നി പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട സംഭവം തെരഞ്ഞെടുപ്പ് വിഷയമാക്കി ഇടത് മുന്നണി ഉയര്‍ത്തി കൊണ്ടു വന്നതോടെ പ്രതിരോധിക്കാന്‍ യു ഡി എഫും രംഗത്തിറങ്ങി.


എ.പി വിഭാഗം സുന്നികളുടെ കാന്തപുരത്തിന്റെ പ്രസ്താവനയെ പ്രതിരോധിക്കാന്‍ ലീഗും ഇ.കെ വിഭാഗം സുന്നികളും രംഗത്തിറങ്ങിയതോടെ ഫലത്തില്‍ മണ്ണാര്‍ക്കാട് ഇരുവിഭാഗം സുന്നികളുടെ മത്സരം നടക്കുന്ന പോലെയായി. എ പി വിഭാഗം സുന്നികളുടെ പത്രമായ സിറാജ് മണ്ണാര്‍ക്കാട്ടെ എം എല്‍ എ ലീഗിലെ എന്‍ ഷംസുദ്ദീന്‍ സഹോദരങ്ങളെ കൊന്ന കേസിലെ പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്ന കഥകള്‍ വാര്‍ത്തയാക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇ കെ വിഭാഗം സുന്നികളുടെ പത്രമായ സുപ്രഭാതവും രംഗത്തു വന്നു. കാന്തപുരത്തിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ അട്ടപ്പാടി പീഡന കേസിലെ പ്രതിയെ സഹായിക്കാത്തതിലുള്ള അമര്‍ഷമാണെന്ന് വെളിപ്പെടുത്തി എന്‍.ഷംസുദ്ദീന്‍ പ്രസംഗിച്ചതായാണ് സുപ്രഭാതം വാര്‍ത്ത നല്‍കിയത്.

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ തന്നെയുള്ള അട്ടപ്പാടിയില്‍ കാന്തപുരം വിഭാഗത്തിന് കീഴിലെ മര്‍കസുറഹ്മ ഗേള്‍സ് യത്തീംഖാനയില്‍ സ്ഥാപന മേധാവി കൂടിയായ ഉസ്മാന്‍ സഖാഫി പയ്യനെടം പെണ്‍ക്കുട്ടികളെ പീഡിപ്പച്ചതും ഈ കേസ് ഒതുക്കാന്‍ എം എല്‍ എയോട് സഹായം തേടിയ സംഭവവും ഇത് സംബന്ധിച്ച വാര്‍ത്തകളും പ്രതികരണങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതായും സുപ്രഭാതത്തില്‍ വാര്‍ത്ത വന്നിരുന്നു.  ഇ കെ വിഭാഗം സുന്നികളുടെ നേതാവ് കൂടിയായ പാണക്കാട് ഹൈദരലി ഹൈദരലി തങ്ങള്‍ക്ക് യു ഡി എഫിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കാന്തപുരത്തിന് തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തു കൂടെന്നാണ് എ പി വിഭാഗത്തിന്റെ ചോദ്യം. സി പി എം അനുഭാവികളും സുന്നി എ.പി വിഭാഗം പ്രവര്‍ത്തകരും സഹോദരങ്ങളുമായ കുഞ്ഞുഹംസ (50), നൂറുദ്ദീന്‍ ( 38) എന്നിവരെ 2013 നവംബര്‍ മാസം 20 ന് രാത്രി ഒരു സംഘം ആളുകള്‍ കാര്‍ തടഞ്ഞ് നിര്‍ത്തി കുത്തി കൊന്നിരുന്നു. കല്ലാംകുഴി ജുമാമസ്ജിദില്‍ തണല്‍ എന്ന സംഘടനയുടെ പേരില്‍ ലീഗ് പ്രവര്‍ത്തകരായ ഇ കെ വിഭാഗം സുന്നികള്‍ പിരിവ് നടത്തിയിരുന്നുവത്രെ.

ഇത് കുഞ്ഞുഹംസ ചോദ്യം ചെയ്യുകയും ഇതിനെതിരെ വഖഫ് ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു. പള്ളിയില്‍ പിരിവ് നടത്തരുതെന്ന് വഖഫ് ബോര്‍ഡ് ഉത്തരവിറക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ ലീഗുകാര്‍ സഹോദരങ്ങളെ രാത്രി കാര്‍ തടഞ്ഞു നിര്‍ത്തി കുത്തികൊല്ലുകയായിരുുവൊണ് കേസ്. സംഭവത്തില്‍ ലീഗ് നേതാവും  കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ സിദ്ധീഖ അടക്കം പത്തിധികം പേരുടെ പേരില്‍ പോലീസ് കേസെടുത്തു അറസ്റ്റ്  ചെയ്തിരുന്നു. എന്നാല്‍ ലീഗ് പ്രവര്‍ത്തകരെ രക്ഷിക്കാന്‍ എം .എല്‍.എ എന്‍ ഷംസുദ്ദീന്‍ അന്യായമായി ഇടപെട്ട്  പ്രതികള്‍ക്ക് ജാമ്യം വാങ്ങി കൊടുത്തതായും ഇവരെ സംരക്ഷിച്ചതുമായാണ് ആരോപണം. ഇതിനെതിരെയാണ് കാന്തപുരം പ്രസ്താവനയിറക്കിയത്.

ആര്‍ക്കും കോട്ടയെന്ന അവകാശപ്പെടാന്‍ കഴിയാത്ത മണ്ഡലമാണ് മണ്ണാര്‍ക്കാട്. ഇവിടെ സിപിഐയും ലീഗും തമ്മിലാണ് പ്രധാന മത്സരം. സിറ്റിങ്ങ് എം എല്‍ എയായ എന്‍ ഷംസുദ്ദീന്‍ ഒന്നാംഘട്ട പ്രചരണ പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സി പി ഐയിലെ സുരേഷ്‌രാജാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. ഒരു കടുത്ത മത്സരം നടത്തി നോക്കാം എന്ന നിലയില്‍ മത്സര രംഗത്തേക്ക് വന്ന ഇടത് മുന്നണിക്ക് ഇപ്പോള്‍ മണ്ണാര്‍ക്കാട് മണ്ഡലം തിരിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ചില മാധ്യമങ്ങള്‍ നടത്തിയ സര്‍വേയില്‍ മണ്ണാര്‍ക്കാട് മണ്ഡലം യു ഡി എഫിന് നഷ്ടമാകുമെന്ന വാര്‍ത്തകള്‍ വന്നതും ഇടത് ക്യാമ്പില്‍ ആവേശം ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ കാന്തപുരത്തിന്റെ പ്രസ്താവന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനാകെ ഉതകു എന്ന വിധത്തിലാണ് പ്രചരണം യു ഡി എഫ് പ്രചരണം. വികസന നേട്ടങ്ങള്‍ ഉയര്‍ത്തി യു ഡി എഫ് പ്രചരണം കൊഴുപ്പിക്കുമ്പോള്‍ വികസനം ഫഌക്‌സ് ബോര്‍ഡില് മാത്രമാണെന്നാണ് എല്‍ ഡി എഫ് വാദം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ വി ചാമുണ്ണിയെ 8270 വോട്ടിനാണ് ഷംസുദ്ദീന്‍ തോല്‍പ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ 288 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ നിന്നു നേടാന്‍ ഇടത് മുന്നണിക്കായി. രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ് യു ഡി എഫിനുള്ളത്. ഏഴില്‍ അഞ്ച് പഞ്ചായത്തിലും എല്‍ ഡി എഫാണ് ഭരിക്കുന്നത്. മണ്ണാര്‍ക്കാട് നഗരസഭയില്‍ 13 വീതം സീറ്റുകള്‍ നേടി രണ്ടു മുന്നണികളും ഒപ്പത്തിനൊപ്പം നിന്നു. എന്‍ഡിഎയിലെ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസിലെ എ പി കേശവദേവും മത്സരരംഗത്ത് സജീവമാണ്.