എല്‍ഡിഎഫിനു വേണ്ടി കേരളത്തില്‍ പ്രചരണത്തിന് ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ എത്തും

എല്‍ഡിഎഫിനു വേണ്ടി കേരളത്തില്‍ പ്രചരണത്തിന് ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ എത്തും. കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ...

എല്‍ഡിഎഫിനു വേണ്ടി കേരളത്തില്‍ പ്രചരണത്തിന് ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ എത്തും

CSC_0823

എല്‍ഡിഎഫിനു വേണ്ടി കേരളത്തില്‍ പ്രചരണത്തിന് ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ എത്തും. കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചരണത്തിനിറക്കുന്ന ബിജെപി-എന്‍ഡിഎ മുന്നണിയുടെ നീക്കത്തിനെതിരെയാണ് എല്‍ഡിഎഫ് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍കാരിനെ രംഗത്തിറക്കുന്നത്.

ത്രിപുരയുടെ ഭരണനേട്ടങ്ങളും പ്രചരണവിഷയമാക്കാനാണ് എല്‍ഡിഎഫ് ഉദ്ദേശിക്കുന്നത്. ഗുജറാത്ത് മോഡല്‍ വികസന സങ്കല്‍പ്പത്തിനെതിരെ മണിക് സര്‍കാരിന്റെ നേട്ടങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫ് പ്രചരണം നയിക്കാനാണ് മാണിക് സര്‍ക്കാരിലൂടെ ഉദ്ദേശിക്കുന്നത്.

ലളിത ജീവിത ശൈലിയാലും പാരമ്പരാഗതകമ്മ്യൂണിസ്റ്റ് നിലപാടുകളില്‍ അടിയുറച്ച് മുന്നോട്ട് പോവുകയും ചെയ്യുന്ന മാണിക് സര്‍ക്കാര്‍ ഇന്ത്യയിലെ ജനപ്രിയ നേതാക്കളില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. മണിക് സര്‍കാരിന്റെ കേരള സന്ദര്‍ശനം മെയ്് 9ന് തൃശൂരില്‍ ആരംഭിക്കും. മെയ്10 ന് ആലപ്പുഴയിലും തിരുവനന്തപുരത്തും സംസാരിക്കും.

Read More >>