മണിരത്‌നം ചിത്രത്തില്‍ സായി പല്ലവിക്ക് പകരം അതിഥി റാവു

ചെന്നൈ: കാര്‍ത്തി നായകനാകുന്ന പുതിയ മണിരത്‌നം ചിത്രത്തില്‍ സായി പല്ലവിക്ക് പകരം അതിഥി റാവു നായികയാകും. നേരത്തേ സായി പല്ലവിയും കാര്‍ത്തിയും പ്രധാന...

മണിരത്‌നം ചിത്രത്തില്‍ സായി പല്ലവിക്ക് പകരം അതിഥി റാവു

Aditi-Rao-Hydari

ചെന്നൈ: കാര്‍ത്തി നായകനാകുന്ന പുതിയ മണിരത്‌നം ചിത്രത്തില്‍ സായി പല്ലവിക്ക് പകരം അതിഥി റാവു നായികയാകും. നേരത്തേ സായി പല്ലവിയും കാര്‍ത്തിയും പ്രധാന കഥാപാത്രങ്ങളാകുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.

മണി രത്‌നം ചിത്രത്തില്‍ നിന്നും സായി പല്ലവി പിന്മാറിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാല്ലാത്തതിനാല്‍ സായി പല്ലവി ചിത്രത്തില്‍ നിന്നും പിന്മാറി എന്നായിരുന്നു വാര്‍ത്ത.


ഒടുവില്‍ സായി പല്ലവി തന്നെ കാര്യം വ്യക്തമാക്കുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയില്‍ ഭേദഗതി വരുത്തിയപ്പോള്‍ കൂടുതല്‍ പക്വതയുള്ള നടിയെ വേണ്ടതിനാലാണ് അതിഥി റാവുവിന് അവസരം ലഭിച്ചതെന്നാണ് സായി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

മണിരത്‌നത്തിന്റെ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ ഹൃദയമുള്ള ആര്‍ക്കും സാധിക്കില്ലെന്നായിരുന്നു സായിയുടെ ആദ്യ ട്വീറ്റ്. ചിത്രത്തില്‍ കൂടുതല്‍ പക്വതയുള്ള നായികയെ ആവശ്യമായതിനാല്‍ മണിരത്‌നം തന്നെ തന്നോട് കാര്യങ്ങള്‍ വിശദീകരിച്ചു തന്നതായും സായി പല്ലവി ട്വീറ്ററിലൂടെ പറഞ്ഞു.

അതേസമയം, സിനിമയുടെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും. എആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.