വീണ്ടും മമ്മൂട്ടിയുടെ പോലീസ് വേഷം; 'രാജന്‍ സക്കറിയ'

പാലക്കാട്ടെ ഒരു സാദാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി മമ്മൂട്ടി എത്തുന്നു.രാജന്‍ സക്കറിയ എന്ന  പോലീസുകാരനായിയാണ് രഞ്ജി പണിക്കരുടെ മകന്‍ നവീന്‍ രഞ്ജി...

വീണ്ടും മമ്മൂട്ടിയുടെ പോലീസ് വേഷം;

mammootty

പാലക്കാട്ടെ ഒരു സാദാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി മമ്മൂട്ടി എത്തുന്നു.

രാജന്‍ സക്കറിയ എന്ന  പോലീസുകാരനായിയാണ് രഞ്ജി പണിക്കരുടെ മകന്‍ നവീന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

തന്റെ സീനിയര്‍ ഓഫീസറുടെ ജീവിതത്തിലുണ്ടായ ഒരു ദുരന്തത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ തേടിയിറങ്ങുകയാണ് രാജന്‍ സക്കറിയ. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള സ്ഥലത്താണ് രാജന്‍ സക്കറിയ എത്തിച്ചേരുന്നത്. ഇവിടെ അദ്ദേഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും കണ്ടുമുട്ടുന്ന ആളുകളും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കസബ.


നായികാ പ്രാധാന്യമുള്ള കസബയില്‍ വരലക്ഷ്മിയുടെ കമല എന്ന കഥാപാത്രത്തിനും മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം പ്രാധാന്യമുണ്ട്. തമിഴ് നടന്‍ സമ്പത്താണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം. നെഗറ്റീവ് ഷെയ്ഡുള്ള നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് കസബയില്‍ സമ്പത്ത് അവതരിപ്പിക്കുന്നത്. കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമത്തിലെ ഒരു പ്രധാന രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവു കൂടിയാണ് നമ്പ്യാര്‍.

കസബ ഒരു മാസ് എന്റര്‍ടെയിനറായിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നതിനൊപ്പം ചിത്രത്തിന്റെ കഥയും തിരക്കഥയും തന്നെയാണ് ചിത്രത്തിന്റെ ശക്തിയെന്നും സംവിധായകന്‍ പറഞ്ഞു.