മമ്മൂട്ടിയുടെ 'തോപ്പില്‍ ജോപ്പന്‍' ഇന്ന് തുടങ്ങും

മമ്മൂട്ടി നായകകഥാപാത്രത്തെ അവതരിപിക്കുന്ന തോപ്പിൽ ജോപ്പന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. ജോണി ആന്റണിയാണ് ചിത്രം...

മമ്മൂട്ടിയുടെ

mammootty

മമ്മൂട്ടി നായകകഥാപാത്രത്തെ അവതരിപിക്കുന്ന തോപ്പിൽ ജോപ്പന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. ജോണി ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആൻഡ്രിയ ജെറമിയയാണ് നായിക. കബഡി താരമായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്

കൊച്ചിയിലെ പത്ത് ദിവസത്തെ ചിത്രീകരണത്തിന് ശേഷം തോപ്പിൽ ജോപ്പൻ തൊടുപുഴയിലേക്ക് ഷിഫ്ട് ചെയ്യും.  ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് അമലാ പോളിനെയാണ്. എന്നാൽ അമലയ്ക്ക് തമിഴിൽ തിരക്കായതിനാലാണ് പകരം ആൻഡ്രിയ നായികയാകുന്നത്. തോപ്പിൽ ജോപ്പനിൽ ഒരു നായിക കൂടിയുണ്ട്. വേദികയായിരിക്കും ഈകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജോണി ആന്റണി മമ്മൂട്ടി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് തോപ്പിൽ ജോപ്പൻ. തുറുപ്പു ഗുലാൻ, ഈ പട്ടണത്തിൽ ഭൂതം, താപ്പാന എന്നീ ചിത്രങ്ങളിൽ നേരത്തെ ഇവർ ഒന്നിച്ചിരുന്നു.

കോമഡി എന്റർടെയ്നറായി ഒരുക്കുന്ന ചിത്രത്തിന് തൊടുപുഴ, വാഗമൺ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.