മദ്യ വ്യവസായി വിജയ് മല്യയ്ക്കും കിട്ടി സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ നിരക്കിലുള്ള ഭൂമി

മദ്യ വ്യവസായി വിജയ് മല്യയ്ക്കും കിട്ടി സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ നിരക്കിലുള്ള ഭൂമി. ഏക്കറിന് മൂന്ന് ലക്ഷത്തിലേറെ വില വരുന്ന പാലക്കാട്...

മദ്യ വ്യവസായി വിജയ് മല്യയ്ക്കും കിട്ടി സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ നിരക്കിലുള്ള ഭൂമി

vijay-mallya_416x416

മദ്യ വ്യവസായി വിജയ് മല്യയ്ക്കും കിട്ടി സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ നിരക്കിലുള്ള ഭൂമി. ഏക്കറിന് മൂന്ന് ലക്ഷത്തിലേറെ വില വരുന്ന പാലക്കാട് കഞ്ചിക്കോട്ടെ വ്യവസായ എസ്റ്റേറ്റിലെ 20 ഏക്കര്‍ ഭൂമിയാണ് ഏക്കറിന് കേവലം 70,000 രൂപയ്ക്ക് വിജയ് മല്യയ്ക്ക് നല്‍കിയത്. മൂന്ന് വര്‍ഷം മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി വിജയ് മല്യയ്ക്ക് കൈമാറിയത്.

2013ലാണ് വിജയ് മല്യയുടെ യുബി ഗ്രൂപ്പിന് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ ിതുവരെ മറച്ചുപിടിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് വലിയ വ്യവസായിക്ക് വ്യസായം തുടങ്ങാനായി ഭൂമി പതിച്ചു നല്‍കിയിട്ടും ഇക്കാര്യം സര്‍ക്കാര്‍ എന്തുകൊണ്ട് മറച്ചുവെച്ചു എന്ന കാര്യം ദുരൂഹമായി തുടരുകയാണ്.

ഭൂമി കൈമാറ്റത്തിന്റെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് ഇപ്പോള്‍ പുറത്തുവന്നത്. വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഭൂമി പാട്ടത്തിന് നല്‍കുകയെന്നതായാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. എന്നാല്‍ ഇതില്‍ നിന്ന് വിരുദ്ധമായാണ് മദ്യവ്യവസായിക്ക് 20 ഏക്കര്‍ ചുളുവിലയ്ക്ക് പതിച്ചു നല്‍കിയതെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്.

Read More >>