പരിക്ക്: മലിംഗയ്ക്ക് ഐപിഎൽ നഷ്ടമാകും

മുംബൈ: മുംബൈ ഇന്ത്യൻസിനുവേണ്ടി ഈ സീസണില്‍ കളിക്കാന്‍ മലിംഗ ഉണ്ടാവില്ല. പരിക്കിന്റെ നിഴലില്‍ ആയിരുന്ന മലിംഗ കഴിഞ്ഞ ദിവസം ടീമിന് ഒപ്പം...

പരിക്ക്: മലിംഗയ്ക്ക് ഐപിഎൽ നഷ്ടമാകും

malinh

മുംബൈ: മുംബൈ ഇന്ത്യൻസിനുവേണ്ടി ഈ സീസണില്‍ കളിക്കാന്‍ മലിംഗ ഉണ്ടാവില്ല. പരിക്കിന്റെ നിഴലില്‍ ആയിരുന്ന മലിംഗ കഴിഞ്ഞ ദിവസം ടീമിന് ഒപ്പം ചേര്‍ന്നുവെങ്കിലും മുംബൈ ഇന്ത്യൻസ് മെഡിക്കൽ സംഘം നടത്തിയ കായിക ക്ഷമതാ പരിശോധനയിൽ മലിംഗയ്ക്കു നാലു മാസത്തെ വിശ്രമം അനിവാര്യമാണെന്നു കണ്ടെത്തുകയായിരുന്നു.

ഇടതു കാൽമുട്ടിനു പരുക്കുള്ള മലിംഗയ്ക്കു ഇംഗ്ലണ്ടിനെതിരായ ശ്രീലങ്കൻ ടീമിന്റെ പരമ്പരയിലും കളിക്കാനാവില്ല. കൂടാതെ കരീബിയൻ പ്രീമിയർ ലീഗും നഷ്ടമാകും. ശ്രീലങ്ക ക്രിക്കറ്റ് മെഡിക്കൽ സംഘം പരിശോധിച്ചശേഷം ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും. നേരത്തെ, ബോർഡിന്റെ അനുമതിയില്ലാതെ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നതിന്റെ പേരിൽ മലിംഗയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.

കഴിഞ്ഞ നവംബറിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിനിടെയാണ് മലിംഗയുടെ കാൽമുട്ടിനു പരുക്കേറ്റത്.

മലിംഗയുടെ കായികക്ഷമത സംബന്ധിച്ചു തനിക്കു സംശയങ്ങളുണ്ടെന്നും ഒൻപതാം ഐപിഎല്ലിൽ പങ്കെടുക്കുന്നതിനു മുൻപ് ബോർഡിന്റെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന നടത്തണമെന്നും ശ്രീലങ്കൻ ടീം സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ അരവിന്ദ ഡിസിൽവ പറഞ്ഞിരുന്നു.

Read More >>